കിയ സെൽറ്റോസ് ജൂൺ 20ന് ഇന്ത്യയിൽ
text_fieldsന്യൂഡൽഹി: കൊറിയൻ വാഹനനിർമാതാക്കളായ കിയയുടെ ഇന്ത്യയിലെ ആദ്യ കാറിൻെറ പേര് പുറത്തുവിട്ടു. എസ്.യു.വിയായിരിക് കും കിയ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ വന്നിരുന്നു. സെൽറ്റോസ് എന്നായിരുന്നു കിയയുടെ എസ്.യു.വിയുടെ പേര്.
ഗ്രീക്ക് പുരാണത്തിൽ നിന്നാണ് സെൽറ്റോസ് എന്ന പേര് എസ്.യു.വിക്ക് നൽകിയിരിക്കുന്നത്. ഗ്രീക്ക് പുരാണമനുസരിച്ച് ഹെർക്കുലീസിൻെറ മകനാണ് സെൽറ്റോസ്. സെൽറ്റോസിലെ ആദ്യ അക്ഷരമായ എസ് വാഹനത്തിൻെറ സ്പീഡ്, സ്പോർട്ടിനെസ്, സ്ട്രങ്ത് എന്നിവയെയാണ് സൂചിപ്പിക്കുന്നത്.
ഇന്ത്യൻ അഭിരുചിക്കിണങ്ങുന്ന രീതിയിൽ വാഹനം ഒരുക്കാൻ കുറേ സമയം ചെലവഴിച്ചിട്ടുണ്ടെന്ന് കിയ മോട്ടോഴ്സ് ഇന്ത്യയുെട മാർക്കറ്റിങ് വിൽപന വിഭാഗം തലവൻ മനോഹർ ഭട്ട് പറഞ്ഞു. ഡൽഹി ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച എസ്.പി കൺസെപ്റ്റിന് സമാനമാണ് സെൽറ്റോസുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആന്ധ്രപ്രദേശിലെ അനന്ദപൂരിലാണ് കിയ സെൽറ്റോസിൻെറ നിർമാണം നടത്തുന്നത്. ജൂൺ 20ന് അവതരിപ്പിക്കുന്ന എസ്.യു.വി 2019 പകുതിയോടെ പുറത്തിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.