പ്രീമിയം നിലവാരത്തിൽ ഇൻറീരിയർ; തരംഗമാവാൻ കിയ എസ്.യു.വി
text_fieldsകിയോ മോട്ടോഴ്സ് ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യ എസ്.യു.വിയുടെ ചിത്രങ്ങൾ പുറത്ത് വിട്ടു. എക്സ്റ്റീര ിയർ ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഇൻറീരിയർ സ്കെച്ചുകളും കിയ പുറത്ത് വിടുന്നത്. ജൂൺ 20നാണ് കി യ എസ്.യു.വി പുറത്തിറക്കുക. അടുത്ത ഉൽസവകാലത്തിന് മുന്നോടിയായി വാഹനം ഷോറൂമുകളിലെത്തുമെന്നാണ് പ്രതീക്ഷിക് കുന്നത്.
പ്രീമിയം നിലവാരത്തിലാണ് കിയ എസ്.യു.വിയുടെ ഇൻറീരിയർ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഡ്യുവൽ ടേ ാൺ നിറത്തിലുള്ള ഇൻറീരിയറിൽ വുഡ് ഇൻസേർട്ടുകളും അലുമിനിയം ഘടകങ്ങളുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഒറ്റനോട്ടത്തിൽ തന്നെ വാഹനത്തിൻെറ പ്രീമിയം നിലവാരം മനസിലാക്കാൻ സഹായകമാണ് ഇൻറീരിയർ. സെൻറർ കൺസോളിലെ യാത്രികർക്കുള്ള ഗ്രാബ് ബാറാണ് മറ്റൊരു പ്രത്യേകത.
എന്നാൽ, കാറിൻെറ പ്രധാന സവിശേഷത 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റമാണ്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓേട്ടാ എന്നീ സംവിധാനങ്ങളോട് കൂടിയതാണ് ഇൻഫോടെയിൻമെൻറ് സിസ്റ്റം. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കിയയുടെ സൗണ്ട് മൂഡ് ലൈറ്റിങ് ടെക്നോളജി എന്നിവയും പുതിയ എസ്.യു.വിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
വാഹനത്തിൻെറ എക്സ്റ്റീരിയർ ചിത്രങ്ങൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. കടുവയുടെ മൂക്കിനോട് സാദൃശ്യം തോന്നുന്ന ഗ്രില്ലാണ് കിയ എസ്.യു.വിക്ക് നൽകിയിരിക്കുന്നത്. എസ്.യു.വിക്ക് യോജിക്കുന്ന വിധം ബോൾഡായാണ് കാറിനെ ഡിസൈൻ ചെയ്തിരിക്കുന്നത്. 1.5 ലിറ്റർ ഡീസൽ എൻജിൻ, 1.6 ലിറ്റർ പെട്രോൾ എൻജിൻ കരുത്തിൽ കിയയുടെ പുതിയ എസ്.യു.വി വിപണിയിലെത്തും. 10 മുതൽ 15 ലക്ഷം വരെയായിരിക്കും വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.