കോടിയേരി സഞ്ചരിച്ച ആ കാർ ചില്ലറക്കാരനല്ല
text_fieldsബി.എം.ഡബ്ളിയുവിെൻറ ഉടമസ്ഥതയിലുള്ള മിനിയുടെ കൺവേർട്ടബിൾ മോഡലാണ് ഇപ്പോൾ കേരളത്തിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജനജാഗ്രത യാത്രക്കിടെ 44 ലക്ഷം രൂപ വിലയുള്ള ഇൗ കാറിൽ സഞ്ചരിച്ചതാണ് വിവാദത്തിന് കാരണം.
ജനജാഗ്രത യാത്രയുടെ കൊടുവള്ളിയിലെ സ്വീകരണത്തിനിടെയായിരുന്നു കോടിയേരിയുടെ ആഡംബര കാറിലെ സഞ്ചാരം. സ്വർണ്ണ കടത്ത് കേസിലെ പ്രതിയുടേതാണ് കാറെന്ന് ആരോപണങ്ങൾ ഉയർന്നതോടെ വിവാദം അതിെൻറ പാരമ്യത്തിലെത്തിയിരിക്കുകയാണ്. എതായാലും കോടിയേരി സഞ്ചരിച്ച മിനി കൂപ്പർ കൺവെർട്ടബിൾ ആളത്ര ചില്ലറക്കാരനല്ല.
ആഡംബര സൗകര്യത്തിനും മികവിനും ഒരുപോലെ പ്രാധാന്യം നൽകി മിനി പുറത്തിറക്കിയ വാഹനമാണിത്. ഇതിെൻറ പുതിയ മോഡൽ മിനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു.
2 ലിറ്റർ നാല് സിലിണ്ടർ എൻജിൻ ഉപയോഗിക്കുന്ന മിനി 192 ബി.എച്ച്.പി കരുത്ത് നൽകും. 280 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്സ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്തിയാൻ 7.1 സെക്കൻറ് മാത്രം മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.