കെ.ടി.എമ്മിെൻറ ബേബി ഡ്യൂക്
text_fieldsകുറേനാൾ മുമ്പ് വെബ് ലോകത്ത് പ്രചരിച്ച നുണക്കഥകളിെലാന്നായിരുന്നു കെ.ടി.എം ഡ്യൂക് ഉടമകളായ യുവാക്കളിൽ 50 ശതമാ നവും ജീവിച്ചിരിപ്പില്ലെന്നത്. ഏതോ കുബുദ്ധികൾ പടച്ചുവിട്ട കള്ളമായിരുന്നു അത്. കഥകളെത്ര പ്രചരിച്ചാലും ഡ്യൂക ്കുകളോടുള്ള യുവതയുടെ ആഭിമുഖ്യത്തിന് കുറവൊന്നുമില്ല. അത്രമേൽ സ്പോർട്ടിയും അഴകളവുകൾ തികഞ്ഞവനുമാണ് ഇൗ ഒാസ് ട്രിയൻ സൂപ്പർസ്റ്റാറുകൾ. ഇന്ത്യയിലിതുവരെ ലഭിച്ചിരുന്ന ഏറ്റവും വിലകുറഞ്ഞതും കരുത്ത് കുറഞ്ഞതുമായ ഡ്യൂക് 200 സ ി.സിയുടേതായിരുന്നു. ഒന്നര ലക്ഷത്തിനടുത്ത് വിലയുള്ള ഇൗ ബൈക്കുകൾ യുവാക്കളുടെ സ്വപ്നവുമാണ്. ഇനി സ്വപ്നങ്ങൾക്ക് അൽപം വിലയും കരുത്തും കുറക്കാനാണ് കെ.ടി.എമ്മിെൻറ തീരുമാനം.
ബേബി ഡ്യൂക് എന്നറിപ്പെടുന്ന 125സി.സി ബൈക്കിനെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. കരുത്ത് കുറയുേമ്പാഴും വില കാര്യമായി കുറയുന്നില്ല എന്ന പോരായ്മയുമായാണ് ബേബി ഡ്യൂക് എത്തുന്നത്. 1.20 ലക്ഷമാണ് 125 സി.സി ൈബക്കിെൻറ വില. എതിരാളികളായ അപ്പാഷെ ആർ.ടി.ആർ 200, ബജാജ് പൾസർ 200 എൻ.എസ് തുടങ്ങിയവയെക്കാൾ കരുത്ത് കുറവും വില കൂടുതലുമാണ് ഡ്യൂക്കിന്. പേക്ഷ, നിർമാണ നിലവാരത്തിലും കാഴ്ചയിലെ ആഢ്യത്വത്തിലും ഒരുകുറവും വന്നിട്ടില്ലെന്നത് എടുത്തുപറയണം. രൂപത്തിൽ 200െൻറ ഇരട്ട സഹോദരനാണ് 125. കാര്യമായ ഒരുമാറ്റവും ഇരു ബൈക്കുകൾക്കുമില്ല. മൊത്തം ഡിജിറ്റലായ സെൻട്രൽ കൺസോൾ പോലും അതേപടി നിലനിർത്തിയിട്ടുണ്ട്. സൈഡ് സ്റ്റാൻഡ് വാണിങ് പോലെ ചെറുതെങ്കിലും ഉപയോഗപ്രദമായ സവിശേഷതകൾ സെൻട്രൽകൺസോളിൽനിന്ന് അറിയാനാകു.
ഇന്ത്യയിൽ ഇന്ന് ലഭിക്കുന്ന എ.ബി.എസ് ഘടിപ്പിച്ച ഏക 125 സി.സി ബൈക്കും ഡ്യൂക് 125 ആണ്. ഡബ്ൾ ചാനൽ എ.ബി.എസിന് പകരം സിംഗ്ൾ ചാനലിലേക്ക് താഴ്ത്തിയിട്ടുെണ്ടന്ന് മാത്രം. 148 കിലോയാണ് ഭാരം. ഇതും 200ന് സമാനമാണ്. 124.7 സി.സി ലിക്വിഡ് കൂൾഡ് ഡി.ഒ.എച്ച്.സി എൻജിൻ 14.5 എച്ച്.പി കരുത്തും 12 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. കഴിഞ്ഞ തലമുറകളിലെ യൂറോപ്യൻ 125 സി.സി ഡ്യൂക്കിലെ എൻജിനാണ് ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. വന്യമായൊരു കരുത്ത് ഇവിടെനിന്ന് പ്രതീക്ഷിക്കേണ്ടതില്ല. 90-100 കിലോമീറ്റർ വേഗതയിലേക്ക് അനായാസം കുതിച്ച് കയറുമെങ്കിലും പിന്നീട് എൻജിനൊന്ന് പതുങ്ങിത്തുടങ്ങൂം.
വളവുകളിലെ മികവിൽ ഏെതാരു ഡ്യൂക്കും പോലെത്തെന്നയാണ് 125ഉം. വളരെ അനായാസമായി വളവുകൾ പിന്നിടും. ടു സ്ട്രോക് ബൈക്കുകളുടെ മധുര മനോജ്ഞ ശബ്ദവും ചെറിയ എൻജിനായതിനാൽ ഒട്ടും വിറയലില്ലായ്മയും 125 െൻറ മറ്റ് പ്രത്യേകതകളാണ്. ഡ്യൂക് വാങ്ങിത്തരാൻ വീട്ടിൽ പറയാവുന്ന അവസ്ഥയിലേക്ക് നമ്മുടെ കൗമാരക്കാരെ എത്തിക്കുകയാണ് കെ.ടി.എം 125ലൂടെ ചെയ്യുന്നത്. തലതെറിച്ച ബൈക്കെന്ന ചീത്തപ്പേര് ഒഴിവാക്കുകയും ലക്ഷ്യമാണ്. ഡ്യൂക്കിൽ വരുന്ന ഫ്രീക്കന് കുറച്ച് ബഹുമാനം കൂടുതൽ കിട്ടുമെങ്കിൽ അതായിക്കോെട്ടന്ന് കമ്പനി വിചാരിച്ചതിൽ തെറ്റ് പറയാനാകില്ല. വില അൽപം താഴ്ത്തിയിരുെന്നങ്കിൽ പിടിച്ചാൽ കിട്ടാത്തവണ്ണം ഡ്യൂക്കുകൾ നിരത്തു നിറഞ്ഞേനെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.