ലംബോർഗിനിയിൽ പറപറന്നു; 170,000 ദിർഹം പിഴ
text_fieldsദുബൈ: ലംബോർഗിനി കാർ ദുബൈയിലെ തിരക്കേറിയ സ്ട്രീറ്റുകളിലൂടെ മണിക്കൂറിൽ 240 കിലോമീറ്റർ വരെ വേഗതയിൽ പറപ്പിച്ചുവിട്ട ബ്രിട്ടീഷ് വിനോദസഞ്ചാരി നാല് മണിക്കൂറിനുള്ളിൽ നേടിയത് ഒന്നേമുക്കാൽ ലക്ഷം ദിർഹം പിഴ.
13 ലക്ഷം ദിർഹം വിലയുള്ള കാർ വാടകക്കെടുത്ത 25കാരനായ ബ്രിട്ടീഷ് പൗരൻ 33 തവണയാണ് വേഗപരിധി ലംഘിച്ചത്. ജൂലൈ 31ന് പുലർച്ചെ 2.30 മുതൽ രാവിലെ ആറ് വരെയാണ് ഇത്രയും ഗതഗതലംഘനം വരുത്തിയത്. ഇതിൽ 33 ഗതാഗത ലംഘനങ്ങൾ ശൈഖ് സായിദ് റോഡിലും ഒരെണ്ണം ഗാൺ അൽ സബ്ഖ റോഡിലുമായിരുന്നു.
മിനിറ്റുകൾക്കിടയിലാണ് വിവിധ കാമറകളിൽ വാഹനം കുടുങ്ങിയത്. മണിക്കൂറിൽ 126 കിലോമീറ്റർ മുതൽ 230 കിലോമീറ്റർ വരെ വേഗതയിലായിരുന്നു ഇയാൾ വാഹനമോടിച്ചത്. 33 ഗതാഗത ലംഘനങ്ങൾക്ക് 70000 ദിർഹവും കണ്ടുകെട്ടിയ വാഹനം തിരികെ കിട്ടാൻ ആവശ്യമായ ചെലവിലേക്ക് 100,520 ദിർഹവുമാണ് അടക്കേണ്ടത്.
സഇൗദ് അലി റെൻറ് എ കാർ കമ്പനിയിൽനിന്നാണ് ബ്രിട്ടീഷുകാരൻ വാഹനം വാടകക്കെടുത്തത്. പാസ്പോർട്ട് ഇൗട് നൽകി രണ്ട് ദിവസത്തേക്ക് 6000 ദിർഹം ഫീസ് നിശ്ചയിച്ചാണ് കാർ വാടകക്ക് നൽകിയതെന്ന് കമ്പനി പാർട്ണറായ ഫാരിസ് മുഹമ്മദ് ഇഖ്ബാൽ പറയുന്നു. ഗതാഗത നിയമലംഘനങ്ങൾ അറിഞ്ഞയുടൻ തന്നെ വിനോദസഞ്ചാരിക്ക് മേൽ സഞ്ചാര വിലക്ക് ഏർെപ്പടുത്താൻ അപേക്ഷ നൽകി. എന്നാൽ അപേക്ഷ നിരസിച്ചതായും അദ്ദേഹം പറഞ്ഞു.
കാർ കണ്ടുകെട്ടിയാൽ അത് തിരിച്ചെടുക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന് ഫാരിസ് മുഹമ്മദ് ഇഖ്ബാൽ പറഞ്ഞു. കാർ ഇപ്പോഴും വിനോദ സഞ്ചാരിയുടെ കൈവശമാണ്. ബ്രിട്ടീഷുകാരൻ താമസിക്കുന്ന ഫൈവ് പാം ജുമൈറ ഹോട്ടൽ ആൻഡ് റിസോർട്ടിൽ പാർക്ക് ചെയ്തിരിക്കുകയാണ് വാഹനം. വാഹനം കണ്ടുകെട്ടിയാൽ തെറ്റുവരുത്തിയയാളാണ് അതിന് ആവശ്യമായ തുക അടക്കേണ്ടതെന്നും കമ്പനിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, വിനോദസഞ്ചാരികളായി രാജ്യത്ത് എത്തുന്നവർ വരുത്തുന്ന ഗതാഗത പിഴകൾ കാർ ഉടമയുടെ പേരിലാണ് രജിസ്റ്റർ ചെയ്യുന്നത് എന്നതിനാൽ അവർക്ക് രാജ്യം വിടാൻ തടസ്സമില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വില കൂടിയ വാഹനങ്ങൾ വാടക്ക് കൊടുക്കുേമ്പാൾ വിസ സ്റ്റാറ്റസ് പരിഗണിക്കണമെന്നും പ്രായം വിലയിരുത്തണമെന്നും അവർ അഭിപ്രായപ്പെടുന്നു.
അതേസമയം, യു.എ.ഇയിലെ പ്രവാസികൾക്ക് ഗതാഗത പിഴ വന്നാൽ അത് ഇമിഗ്രേഷൻ ഡിപാർചർ കൗണ്ടറുകളിൽ രേഖപ്പെടുത്തപ്പെടുന്നതിനാൽ പിഴ അടക്കാതെ അവർക്ക് രാജ്യം വിടാൻ സാധിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.