എസ്.യു.വികളിൽ തരംഗമാവാൻ അൾട്ട്യൂറാസുമായി മഹീന്ദ്ര
text_fieldsഎസ്.യു.വി വിപണിയിലെ മൽസരം കടുപ്പിച്ച് മഹീന്ദ്ര അൾട്ട്യൂറാസ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങി. ഫോർച്യുണർ, എൻഡവർ തുടങ്ങിയ എസ്.യു.വികളെ ലക്ഷ്യമിട്ടാണ് അൾട്ട്യൂറാസ് ജി 4നെ മഹീന്ദ്ര പുറത്തിറക്കുന്നത്. 29.65 ലക്ഷമാണ് അൾട്ട്യൂറാസിെൻറ ഷോറും വില. ഫോർ വീൽ ഡ്രൈവ് ഒാപ്ഷനുള്ള വേരിയൻറിന് 29.95 ലക്ഷമാണ് വില.
സാങ്യോങ് റെക്സ്റ്റൺ ജി 4െൻറ അതേ പ്ലാറ്റ്ഫോമിലാണ് അൾട്ട്യൂറാസും വിപണിയിലെത്തുന്നത്. 2018 ഒാേട്ടാ എക്സ്പോയിലാണ് മോഡൽ ആദ്യമായി മഹീന്ദ്ര അവതരിപ്പിച്ചത്. 2.2 ലിറ്റർ 4 സിലിണ്ടൻ എൻജിനിലെത്തുന്ന ആൾട്ട്യൂറാസിെൻറ പരമാവധി കരുത്ത് 178 ബി.എച്ച്.പിയാണ്. 420 എൻ.എമ്മാണ് പരമാവധി ടോർക്ക്. ഏഴ് സ്പീഡ് ഒാേട്ടാമാറ്റിക്കാണ് ട്രാൻസ്മിഷൻ.
എച്ച്.െഎ.ഡി ഹെഡ്ലാമ്പ്, എൽ.ഇ.ഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, എൽ.ഇ.ഡി ഫോഗ് ലാമ്പ്, എൽ.ഇ.ഡി ടെയിൽ ലാമ്പ്, ഡ്യുവൽ ടോൺ റൂഫ് റെയിൽ എന്നിവയാണ് എക്സ്റ്റീരിയറിലെ പ്രധാന പ്രത്യേകത. കറുത്ത നിറത്തിലുള്ളതാണ് ഇൻറീരിയർ. ഇലക്ട്രോണിക് സൺറൂഫ്, 7 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം തുടങ്ങിയവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സുരക്ഷക്കായി ഒമ്പത് എയർബാഗുകൾ, ഇ.സി.പി, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കംട്രോൾ സിസ്റ്റം എന്നിവയെല്ലാം ആൾട്ട്യൂറാസിൽ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.