ഒന്നും രണ്ടുമല്ല... ഓൺലൈനിൽ അബദ്ധത്തിൽ ഓർഡർ ചെയ്തത് 28 ടെസ്ല കാറുകൾ
text_fieldsബെർലിൻ: ജർമനിയിൽ ഒരാൾ ഓൺലൈനിൽ അബദ്ധത്തിൽ വാങ്ങിയത് 28 ടെസ്ല മോഡൽ 3 കാറുകൾ.28 കാറുകളുടെയും വില ഏകദേശം 11.9കോടി രൂപ വരും.
ഓൺലൈനിൽ 'ബല്ലൂൺ മാൻ' എന്ന പേരിലുളള വ്യക്തി അബദ്ധത്തിൽ 28 കാറുകൾ ഓർഡർ ചെയ്തുവെന്ന വിവരം പങ്കുവെക്കുകയായിരുന്നു. അദ്ദേഹവും പിതാവും ടെസ്ലയുടെ മോഡൽ 3 കാർ ഒരെണ്ണം ഓർഡർ ചെയ്യാനായി വെബ് സൈറ്റിൽ കയറിയതായിരുന്നു. വെബ്സൈറ്റിൽ അപേക്ഷയെല്ലാം പൂരിപ്പിച്ചശേഷം സബ്മിറ്റ് ബട്ടണിൽ അമർത്തുേമ്പാൾ പിഴവ് കാണിച്ചുകൊണ്ടിരുന്നു.
പേയ്മെൻറ് ഓപ്ഷനിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ലായിരുന്നു. ഉപഭോക്താവ് ഓർഡർ നൽകിയശേഷം ആവർത്തിച്ച് സബ്മിറ്റ് ബട്ടൺ അമർത്തി. രണ്ടുമണിക്കൂറോളം ഈ പ്രശ്നം തുടർന്നു. എന്നാൽ വെബ്സൈറ്റ് പ്രശ്നം പരിഹരിച്ചപ്പോൾ ഓർഡർ ചെയ്തത് ടെസ്ലയുടെ 28 കാറുകൾക്ക്. ഈ 28 കാറുകൾക്കും കൂടി ആകെ 11.9 കോടി രൂപ വില വരും.
ഓേരാ ഓർഡറും കാൻസൽ ചെയ്യുേമ്പാൾ കുറഞ്ഞത് 100 യൂറോയെങ്കിലും റീഫണ്ടായി നൽകണം. ഇത്തരത്തിൽ 2800 യൂറോ നൽകേണ്ടിവരും. എന്നാൽ ടെസ്ലയുടെ വെബ്സൈറ്റിൽ നേരിട്ട പിഴവായതിനാൽ റീഫണ്ട് തുക ഈടാക്കാതെ ഓർഡറുകളെല്ലാം കാൻസൽ ചെയ്തു. പുതിയ കാർ വാങ്ങാനായി പുതിയ ഓർഡർ നൽകാനും കമ്പനി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.