പുതിയ ആൾട്ടോയിൽ ഇൻഫോടെയ്മെൻറ് സിസ്റ്റവും
text_fieldsന്യൂഡൽഹി: മാരുതിയുടെ എൻട്രി ലെവൽ മോഡലായ ആൾട്ടോയുടെ പരിഷ്കരിച്ച പതിപ്പായ വി.എക്സ്.ഐ പ്ലസ് പുറത്തിറക്കി. 3.80 ലക്ഷം രൂപയാണ് ഡൽഹി എക്സ്ഷോറൂം വില.
17.8 സെൻറീമീറ്റർ ടെച്ച് സ്ക്രീനോടുകൂടിയുള്ള ഇൻഫോടെയ്മെൻറ് സ്മാർട്ട് പ്ലേ സ്റ്റുഡിയോയിൽ ആപ്പിൾ കാർപ്ലേ ആൻഡ്രോയിഡ് സിസ്റ്റം പ്രവർത്തിപ്പിക്കാനാവും.
എയ്റോ എഡ്ജ് ഡിസൈനാണ് വാഹനത്തിെൻറ പ്രത്യേകത. ബി.എസ്6 എൻജിൻ കരുത്തുള്ള വാഹനത്തിന് 22.05 കിലോമീറ്റാണ് ഇന്ധനക്ഷമത. ഡ്യുവൽ ടോൺ ഇൻറീരിയറും വാഹനത്തിെൻറ അകംഭാഗത്തിന് ഭംഗി കൂട്ടുന്നു. ഡ്യുവൽ ഫ്രണ്ട് എയർഭാഗുൾപ്പെടെയുള്ള സുരക്ഷ ക്രമീകരണങ്ങളും പുതിയ പതിപ്പിനെ വേറിട്ടുനിർത്തുന്നു. റിവേഴ്സ് പാർക്കിങ് സെൻസർ, സ്പീഡ് അലർട്ട്, ഡ്രൈവർക്കും കോ-ഡ്രൈവർക്കും സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങി ഏറെ മാറ്റങ്ങളോടെയാണ് ആൾട്ടോ വി.എക്സ്.ഐ പ്ലസ് നിരത്തിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.