ബ്രേക് തകരാർ; 52,000 യൂണിറ്റ് സ്വിഫ്റ്റും ബലേനോയും പരിശോധിക്കും
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാർനിർമാതാക്കളായ മാരുതി സുസുക്കി അവരുടെ ജനപ്രിയ മോഡലുകളായ സ്വിഫ്റ്റും ബലേനോയും പരിശോധിക്കാനൊരുങ്ങുന്നു. 2017 ഡിസംബർ ഒന്നിനും 2018 മാർച്ച് 18നുമിടയിൽ നിർമിച്ച മോഡലുകൾക്ക് ബ്രേക്ക് സിസ്റ്റത്തിൽ തകരാർ ഉള്ളതിനാലാണ് ഉടമകളോട് സർവീസിനെത്തിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ബ്രേക്കിെൻറ വാക്വം ഹോസിലുള്ള തകരാർ പരിഹരിക്കാനായാണ് മാരുതിയുടെ പുതിയ നീക്കം. ലോകവ്യാപകമായി ഒരു സർവീസ് പ്രചാരണത്തിന് തുടക്കമിടാനൊരുങ്ങുകയാണ് കമ്പനി. ഇൗ വർഷം ഫെബ്രുവരിയിൽ അവതരിപ്പിച്ച 44,982ഒാളം പുതിയ മോഡൽ സ്വിഫ്റ്റും 7704 ബലേനോയുമാണ് പരിശോധിക്കുക..
ഒരു റബ്ബർ പൈപ്പാണ് ബ്രേക് വാക്വം ഹോസ്. ബ്രേക് ചവിട്ടുേമ്പാൾ ഇത് വലുതാവുകയും ചെറുതാവുകയും ചെയ്യും. ഇതിലുള്ള തകരാറാണ് പരിഹരിക്കേണ്ടത്. എന്നാൽ ഇത് സുരക്ഷയെ ബാധിക്കില്ലെന്നും അതിനാൽ വണ്ടികൾ തിരിച്ചുവിളിക്കേണ്ട സാഹചര്യമില്ലെന്നും മാരുതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.