മാരുതി കാറുകൾക്ക് മൂന്നുശതമാനം വരെ വിലകുറയും
text_fieldsന്യൂഡൽഹി: ചരക്ക് സേവന നികുതി (ജി.എസ്.ടി) നിലവിൽ വന്നതിനെ തുടർന്ന് മാരുതി കാറുകൾക്ക് മൂന്നുശതമാനം വരെയാണ് വിലകുറയുന്നത്. ആൾേട്ടാ 800 കാറിന് 2300 മുതൽ 5400 രൂപ വരെ കുറയുേമ്പാൾ വാഗൺആർ കാറിന് 5300 മുതൽ 8300 വരെയും സ്വിഫ്റ്റിന് 6700-10700 രൂപവരെയും കുറയും. മാരുതിയുടെ പുതിയ മോഡലായ ബലേനോക്ക് 6600 മുതൽ 13,100 രൂപവരെ കുറയുേമ്പാൾ ഡിസയർ മോഡലിന് 8,100- 15,100, എർട്ടിഗ പെട്രോളിന് 21,800 രൂപ വരെയും സിയാസ് പെട്രോളിന് 23,400 രൂപയും എസ്.യു.വി മോഡലായ വിറ്റാര ബ്രെസക്ക് 10,400-14,700, എസ് ക്രോസിന് 17,700-21,300 രൂപവരെയും കുറയും. സിയാസ്, എർട്ടിഗ ഹൈബ്രിഡ് (ഡീസൽ + ഇലക്ട്രിക്) മോഡലുകൾക്ക് ലക്ഷം രൂപവരെ വർധനയുണ്ടാകും.
ടൊയോട്ട കാറുകൾക്ക് 10,500 മുതൽ 2.17 ലക്ഷം രൂപ വരെയാണ് കുറയുന്നത് (ബംഗളൂരു എക്സ് ഷോറൂം). പുതിയ ഫോർച്യൂണർ മോഡലിനാണ് 2.17 ലക്ഷം കുറയുക. ഇന്നോവ ക്രിസ്റ്റ മോഡലിന് 98,500 രൂപ കുറയുേമ്പാൾ കൊറോള ആൾട്ടിസിന് 92,500 രൂപയും കുറയും. പ്ലാറ്റിനം എറ്റിയോസിന് 24,500 രൂപ കുറയുേമ്പാൾ എറ്റിയോസ് ലിവക്ക് 10,500 രൂപയും കുറയും. എന്നാൽ, ടൊയോട്ടയുടെ ഹൈബ്രിഡ് മോഡലുകളായ കാംറി, പ്രയസ് എന്നിവക്ക് 3.5 ലക്ഷം, 5.24 ലക്ഷം വീതവും കൂടും.
ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി.എം.ഡബ്ല്യുവിെൻറ അടിസ്ഥാന മോഡലായ എക്സ് വണിന് 70,000 രൂപ കുറയുേമ്പാൾ സെഡാൻ വിഭാഗത്തിൽ വരുന്ന സെവൻ സീരീസിന് 1.8 ലക്ഷം വരെയാണ് കുറവ് ലഭിക്കുക. അതേസമയം, കമ്പനിയുടെ ഹൈബ്രിഡ് കാറായ െഎ എട്ടിന് 4.8 ലക്ഷം മുതൽ 2.28 കോടി വരെ വില ഉയരും.
ടാറ്റ മോേട്ടാഴ്സിെൻറ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവറിെൻറ ഇന്ത്യയിലെ എല്ലാ മോഡലുകൾക്കും ശരാശരി ഏഴ് ശതമാനം വരെ വില കുറച്ചു. 34.64 ലക്ഷം വില വരുന്ന എക്സ്.ഇ, 44.89 ലക്ഷത്തിെൻറ എക്സ് എഫ്, 67.37 ലക്ഷം വരുന്ന എഫ്-പേസ് തുടങ്ങിയ മോഡലുകളാണ് ജാഗ്വാറിേൻറത്. 40.04 ലക്ഷത്തിെൻറ ലാൻഡ് റോവർ ഡിസ്കവറി, 42.37 ലക്ഷത്തിനു മീതെ വില വരുന്ന റേഞ്ച് റോവർ ഇവോക്ക്, 1.59 കോടി വില വരുന്ന റേഞ്ച് റോവർ എന്നീ മോഡലുകൾക്കും വില കുറയും. മെഴ്സിഡീസ് ബെൻസ്, ഒൗഡി എന്നീ കാറുകൾ കഴിഞ്ഞമാസം തന്നെ വില കുറച്ചിരുന്നു.
1500 സി.സിക്കുമേൽ എൻജിൻ ശേഷിയുള്ള ആഡംബര-എസ്.യു.വി വാഹനങ്ങളെ ജി.എസ്.ടിയുടെ ഏറ്റവും ഉയർന്ന 28 ശതമാനം നികുതി സ്ലാബിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതു കൂടാതെ 15 ശതമാനം സെസും ചുമത്തുന്നുണ്ട്. ജി.എസ്.ടിക്കു മുമ്പ് 50 ശതമാനം നികുതിയുണ്ടായിരുന്നതാണ് ഇപ്പോൾ ആകെ 43 ശതമാനമായി കുറഞ്ഞിരിക്കുന്നത്. ഇൗ ആനുകൂല്യമാണ് വിലക്കുറവിലൂെട ലഭിക്കുന്നത്.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.