വിൽപനയിൽ ഇടിവ്: മാരുതി സുസുകി 3000 കരാർ ജോലിക്കാരെ ഒഴിവാക്കുന്നു
text_fieldsന്യൂഡൽഹി: വാഹന വിപണിയിൽ തിരിച്ചടി നേരിട്ടതിനെ തുടർന്ന് മാരുതി സുസുകി 3000 കരാർ ജോലിക്കാരെ ഒഴിവാക്കാനൊരുങ്ങുന്നു. ജോലിക്കാരുടെ കരാർ പുതുക്കി നൽകേണ്ടതില്ലെന്ന് കമ്പനി തീരുമാനിച്ചതായി മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ആർ.സി ഭാർഗവ പറഞ്ഞു.
കാറുകളുടെ വിലയോടൊപ്പം സുരക്ഷാ മാനദണ്ഡങ്ങളും ഉയർന്ന നികുതിയും കാരണം നിർമാണ ചെലവ് താങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്നും കമ്പനിയുടെ വാർഷിക യോഗത്തിൽ ഭാർഗവ ഓഹരി പങ്കാളികളോട് വ്യക്തമാക്കി.
ഇന്ത്യയുടെ വാഹന വിപണി വിൽപനയിൽ വൻ തിരിച്ചടി നേരിടുകയാണ്. ഇതേ തുടർന്ന് കൂടുതൽ വാഹന നിർമാതാക്കൾ ജോലിക്കാരെ പിരിച്ചു വിടുകയും താത്ക്കാലികമായി ഉത്പാദനം നിർത്തി വെക്കുന്ന നടപടികളിലേക്കും നീങ്ങിയിട്ടുണ്ട്.
കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്(സി.എൻ.ജി), ഹൈബ്രിഡ് കാറുകൾ നിർമിക്കാനൊരുങ്ങുകയാണ് കമ്പനിയെന്നും ഈ വർഷം സി.എൻ.ജി വാഹനങ്ങളുടെ നിർമാണത്തിൽ 50 ശതമാനത്തോളം വർധനവ് വരുത്തുമെന്നും ഭാർഗവ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.