ഇക്കോ നിർത്തില്ല; സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ച് വീണ്ടുമെത്തും
text_fieldsഇക്കോ നിർത്തുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മാരുതി സുസുക്കി. ബി.എസ് 6 നിലവാരത്തിലേക്ക് വാഹനങ്ങൾ മാറുന്നതോടെ ഇന്ത്യയിൽ ഇക്കോയുടെ ഉൽപാദനം മാരുതി നിർത്തിയേക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ, സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ച് ഇക്കോ വീണ്ടും എത്തുമെന്നാണ് റിപ്പോർട്ട്.
ഡ്രൈവർ എയർബാഗ്, റിവേഴ്സ് പാർക്കിങ് സെൻസർ, സീറ്റ്ബെൽറ്റ് റിമൈൻഡർ, ഹൈ സ്പീഡ് വാണിങ് സിസ്റ്റം എന്നിവയെല്ലാമാണ് ഇക്കോയിൽ പുതുതായി ഉൾപ്പെടുത്തുക. ഡിസൈനിലോ മെക്കാനിക്കൽ ഫീച്ചറിലോ മാറ്റമുണ്ടാകില്ല.
1.2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എൻജിനാണ് ഇക്കോയുടെ ഹൃദയം. 73 ബി.എച്ച്.പി പവർ 6000 ആർ.പി.എമ്മിലും 101 എൻ.എം ടോർക്ക് 3000 ആർ.പി.എമ്മിലും എൻജിൻ നൽകും. ഇക്കോയുടെ ഏഴ് സീറ്റ് വേരിയൻറിൽ സി.എൻ.ജി ഓപ്ഷനുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.