ഒാേട്ടാ എക്സ്പോയിൽ ഇലക്ട്രിക് കാറിെൻറ കൺസെപ്റ്റുമായി മാരുതി
text_fieldsന്യൂഡൽഹി: രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ മാരുതി ഇലക്ട്രിക് കാറിെൻറ കൺസെപ്റ്റ് അവതരിപ്പിക്കുന്നു. ഡൽഹിയിൽ അടുത്തമാസം ആരംഭിക്കുന്ന ഒാേട്ടാ എക്സ്പോയിലാവും ഇ സർവൈവർ എന്ന് പേരിട്ടിരിക്കുന്ന എസ്.യു.വിയുടെ കൺസെപ്റ്റ് മാരുതി അവതരിപ്പിക്കുക.
രണ്ട് സീറ്റുള്ള എസ്.യു.വിയായിരിക്കും ഇ സർവൈവർ. നിരവധി സാേങ്കതിക വിദ്യകളുടെ സങ്കലനമാണ് പുതിയ മോഡലിൽ കാണാൻ സാധിക്കുകയെന്ന് മാരുതി വ്യക്തമാക്കിയിട്ടുണ്ട്. ഇലക്ട്രിക് കൺസെപ്റ്റ് മോഡലിനൊപ്പം മൂന്നാം തലമുറ സ്വിഫ്റ്റ് ഉൾപ്പടെ 14ഒാളം വാഹനങ്ങളാണ് ഒാേട്ടാ എക്സ്പോയിൽ മാരുതിയുടെ പവലിയനിലെത്തുക.
2030നകം പൂർണമായും ഇലക്ട്രിക് വാഹനങ്ങളെന്ന ലക്ഷ്യവുമായി മുന്നോട്ട് പോവുകയാണ് കേന്ദ്രസർക്കാർ. ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ വാഹന നിർമാതാക്കൾക്ക് നിർദേശം നൽകി കഴിഞ്ഞു. ടോയോേട്ടായുമായി സഹകരിച്ച് വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുമെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്. 2020ലാവും മാരുതിയുടെ ആദ്യ ഇലക്ട്രിക് കാർ പുറത്തിറങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.