വിപണിപ്പിടിക്കാൻ നാല് ഡോർ കുപേയുമായി മെഴ്സിഡെസ്
text_fieldsവാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മെഴ്സിഡെസിെൻറ നാല് ഡോറുള്ള കുപേ മോഡൽ അവതരിപ്പിച്ചു. ജനീവയിൽ നടന്ന മോേട്ടാർ ഷോയിലാണ് പുതിയ കാറിെൻറ അരങ്ങേറ്റം. മെഴ്സിഡെസ് എ.എം.ജി ജി.ടിയാണ് നാല് ഡോർ കുപേയിൽ എത്തുക. ടു ഡോർ സ്പോർട്സ് കാറിൽ നിന്നുള്ള പെർഫോമൻസ് കൂടുതൽ സൗകര്യപ്രദമായ നാല് ഡോർ വാഹനത്തിൽ നിന്ന് നൽകുക എന്ന ലക്ഷ്യം വെച്ചാണ് ബെൻസ് പുതിയ കാറിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. പോർഷയുടെ പനാമരയുമായിട്ടാണ് എ.എം.ജി ജി.ടിക്ക് സാമ്യം.
രണ്ട് എൻജിൻ ഒാപ്ഷനുകളിൽ പുതിയ കാർ വിപണിയിലെത്തും. 4 ലിറ്റർ V8 പെട്രോൾ എൻജിനാണ് ഇതിലൊന്ന്. 630 ബി.എച്ച്.പി കരുത്തും 900 എൻ.എം ടോർക്കും എൻജിൻ നൽകും. 0-100 കിലോ മീറ്റർ വേഗത കൈവരിക്കാൻ 3.2 സെക്കൻഡ് മതിയാകും. മണിക്കുറിൽ 315 കിലോ മീറ്ററാണ് പരമാവധി വേഗത. 3 ലിറ്റർ ടർബോ ചാർജഡ് സിക്സ് സിലിണ്ടർ എൻജിനാണ് മറ്റൊന്ന്. 429 ബി.എച്ച്.പി കരുത്തും 517 എൻ.എം ടോർക്കും എൻജിൻ നൽകും. 0-100 കിലോ മീറ്റർ വേഗത കൈവരിക്കാൻ 4.5 സെക്കൻഡ് സമയം മതി. മണിക്കൂറിൽ 285 കിലോ മീറ്ററാണ് പരമാവധി വേഗത.
സ്പോർട്സ് കാറിന് വേണ്ട ഘടകങ്ങളെല്ലാം കൂട്ടിയിണക്കിയാണ് ബെൻസ് കാറിെൻറ എക്സ്റ്റീരിയർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആഡംബരം ഒട്ടും കുറക്കാതെയാണ് ഇൻറീരിയറിെൻറ രൂപകൽപന. അഞ്ച്, നാല് സീറ്റ് ഒാപ്ഷനുകളിൽ കാർ ഉപയോക്താകൾക്ക് ലഭ്യമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.