മെഴ്സിഡെസും കാറുകൾക്ക് വില കൂട്ടുന്നു
text_fieldsമുംബൈ: രാജ്യത്തെ മുൻ നിര വാഹന നിർമ്മാതാക്കളെല്ലാം കാറുകൾക്ക് വില കൂട്ടാൻ തീരുമാനിച്ചതിന് പിന്നാലെ ജർമ്മൻ വാഹന നിർമ്മാതാക്കളായ മെഴ്സിഡെസും കാറുകൾക്ക് വില കൂട്ടുന്നു. രണ്ട് ശതമാനത്തിെൻറ വർധനയാണ് കാറുകൾക്ക് കമ്പനി വരുത്തുന്നത്. ജനുവരി ഒന്ന് മുതൽ വില വർധന നിലവിൽ വരും.
കാറുകളുടെ അസംസ്കൃത വസ്തുക്കളുടെ വില വർധനവും എക്സേഞ്ച് നിരക്കിലുണ്ടായ വ്യതിയാനങ്ങളുമാണ് വർധനവിന് കാരണമായതെന്ന് മെഴ്സിഡെസ് ഇന്ത്യ മാനേജിങ് ഡയറക്ടർ റോണാൾഡ് ഫോൾഗർ പറഞ്ഞു. ആഡംബര കാർ വിപണിയിൽ മേധാവിത്തം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് മെഴ്സിഡെസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കുന്നതിനായി നിരവധി പുതിയ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. 2015ൽ 15 മോഡലുകളും 2016ൽ 13 മോഡലുകളും ഇത്തരത്തിൽ കമ്പനി വിപണിയിലെത്തിച്ചു. എ.എം.ജി സി43യാണ് മെഴ്സിഡെസ് ഇന്ത്യയിൽ അവസാനമായി അവതരിപ്പിച്ചത്.
ടാറ്റ മോേട്ടാഴ്സ് കാറുകളുടെ വിലയിൽ 5000 രൂപ മുതൽ 25,000 രൂപ വരെ വർധിപ്പിച്ചരുന്നു. നിസാൻ 30,000 രൂപ വരെയാണ് വില വർധിപ്പിച്ചത്. ഇത്തരത്തിൽ ഹ്യുണ്ടായി,വോക്സ്വാഗൺ, ടൊയോേട്ടാ എന്നിവരും കാറുകളുടെ വില വർധിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.