ഇന്ത്യയിലെ ആദ്യ ബി.എസ് 6 വാഹനവുമായി മെഴ്സിഡെസ്
text_fieldsന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിലെ ആദ്യ ബി.എസ് 6 നിലവാരത്തിലുള്ള വാഹനം മെഴ്സിഡെസ് ബെൻസ് പുറത്തിറക്കി. ബെൻസിെൻറ എസ് ക്ലാസാണ് ബി.എസ് 6 നിലവാരത്തിൽ പുറത്തിറക്കിയിരിക്കുന്നത്. ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ ബി.എസ് 6 വാഹനവും കുടിയാണ് എസ് ക്ലാസ്. 2016ൽ തന്നെ ബി.എസ് 6 വാഹനം നിർമിക്കാനുള്ള നീക്കങ്ങളുമായി ബെൻസ് മുന്നോട്ട് പോയിരുന്നു.
ഇന്ത്യയിലെ ഉപഭോക്താക്കളോടും സർക്കാറിനോടുമുള്ള പ്രതിബദ്ധത തെളിയിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് കമ്പനി സി.ഇ.ഒ റോണാൾഡ് ഫോൾഗർ പറഞ്ഞു. കേന്ദ്രസർക്കാറിെൻറ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമാവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ബി.എസ് 6 നിലവാരത്തിലുള്ള വാഹനങ്ങളിൽ ബി.എസ് 4നേക്കാൾ മലിനീകരണം 82 ശതമാനം കുറവാണ്. ഡീസൽ-^പെട്രോൾ എൻജിനുകൾ തമ്മിലുള്ള മലിനീകരണത്തിെൻറ തോത് കുറക്കാനും ബി.എസ് 6 വാഹനങ്ങൾ സഹായിക്കും. എന്നാൽ, ബി.എസ് 6 നിലവാരത്തിലുള്ള ഇന്ധനത്തിെൻറ ലഭ്യത കുറവാണ് നിലവിൽ ഇന്ത്യയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ബി.എസ് 6 നിലവാരത്തിലുള്ള വാഹനം പുറത്തിറക്കിയ മെഴ്സിഡെസ് ബെൻസിനെ ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും അഭിനന്ദിച്ചു. 2020 ഏപ്രിലിനുള്ളിൽ ബി.എസ് 6 നിലവാരത്തിലുള്ള വാഹനങ്ങൾ നിർബന്ധമാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.