നവരാത്രിക്ക് 200 കാറുകൾ വിറ്റ് മെഴ്സിഡെസ് ബെൻസ്
text_fieldsന്യൂഡൽഹി: നവരാത്രി, ദസ്റ ആഘോഷകാലയളവിൽ 200 കാറുകൾ വിറ്റ് ജർമ്മൻ ആഡംബര വാഹന നിർമാതാക്കളായ മെഴ്സിഡെസ് ബെൻസ്. മുംബൈയിലും ഗുജറാത്തിലുമാണ് കാറുകളിൽ ഭൂരിപക്ഷവും വിറ്റരിക്കുന്നത്. 125 കാറുകൾ മുംബൈയിൽ വിറ്റപ്പോൾ 74 എണ്ണം ഗുജറാത്തിലും ഉപഭോക്താക്കൾക്ക് കൈമാറി. ഡോക്ടർ, അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടൻറ്, ബിസിനസുകാർ എന്നിവരാണ് കാറുകൾ വാങ്ങിയവരിൽ ഭൂരിപക്ഷവും.
ഉത്സവകാലയളവിൽ 200ലധികം കാറുകൾ വിൽക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ആഡംബര കാർ മാർക്കറ്റിൽ മെഴ്സിഡെസിനാണ് ജനപിന്തുണയെന്ന് ഇതിലൂടെ വ്യക്തമാകുന്നു. ബെൻസിൽ വിശ്വാസമർപ്പിച്ച ജനങ്ങൾക്ക് നന്ദിയറിയിക്കുന്നതായും ഉപയോക്താക്കൾക്കായുള്ള കൂടുതൽ പരിപാടികൾ നടപ്പിലാക്കുമെന്നും മെഴ്സിഡെസ് ബെൻസ് ഇന്ത്യ എം.ഡി&സി.ഇ.ഒ മാർട്ടിൻ ഷെങ്ക് പറഞ്ഞു.
മെഴ്സിഡെസിൻെറ സി ക്ലാസും ഇ ക്ലാസുമാണ് മുംബൈയിൽ കൂടുതലായി വിറ്റത്. ജി.എൽ.സി, ജി.എൽ.ഇ എസ്.യു.വികളുടെ വിൽപനയും മുംബയിൽ കുറവല്ല. സി.എൽ.എ, ജി.എൽ.എ, സി ക്ലാസ് എന്നിവയാണ് ഗുജറാത്തിലെ വിൽപനയിൽ മുൻപന്തിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.