Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightബെൻസ് കാറുകളുടെ...

ബെൻസ് കാറുകളുടെ വിൽപ്പനയിലും കുറവ്

text_fields
bookmark_border
ബെൻസ് കാറുകളുടെ വിൽപ്പനയിലും കുറവ്
cancel

മുംബൈ: സർക്കാരി​െൻറ നോട്ട്​ പിൻവലിക്കൽ തീരുമാനം മൂലം ഇന്ത്യയിൽ ഇൗ വർഷം കമ്പനിയുടെ വിൽപ്പന ലക്ഷ്യം പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെന്ന്​ മെഴ്​​സിഡെസ്​ ബെൻസ് ഇന്ത്യ​ സി.ഇ.ഒ റോണാൾഡ്​ ഫോൾഗർ പറഞ്ഞു.

2016ൽ 13,502 കാറുകളാണ്​ മെഴ്​സിഡെസ്​ ഇന്ത്യയിൽ വിറ്റത്​. എന്നാൽ ലക്ഷ്യം വെച്ചത്​ അതിനേക്കാളേറെ കാറുകൾ വിൽക്കാനായിരുന്നു. എന്നാൽ നോട്ട്​ പിൻവലിക്കൽ തീരുമാനം മൂലം ലക്ഷ്യം പൂർത്തികരിക്കാൻ കഴിഞ്ഞില്ലെന്നും റൊണാൾഡ്​ ഫോൾഗർ പറഞ്ഞു.  നോട്ട്​ പിൻവലിക്കൽ തീരുമാനത്തെ അനുകൂലിക്കുന്നതായും അത്​ ഭാവിയിൽ ഗുണകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം കാർ വിപണിയിൽ നിരവധി വെല്ലുവിളികളുണ്ടായിരുന്നു. എന്നാൽ അടുത്ത വർഷം കാർ വ്യവസായത്തിന്​ ഗുണകരമാവുമെന്ന്​ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇൗ വർഷം പല പ്രശ്​നങ്ങൾ മൂലം കാർ വാങ്ങാതിരുന്ന ഉപഭോക്​താകൾക്ക്​ അടുത്ത വർഷം വിപണിയിലേക്ക്​ തിരിച്ചെത്തുമെന്നും ഇതും വിപണിക്ക്​ ഗുണകരമാവുമെന്നും ഫോൾഗർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mercedes-Benzcurrency demonitization
News Summary - Mercedes hits demonetisation speed bump, lowers sales target
Next Story