വാഹനങ്ങളുടെ കാലപരിധി നിർണയം: ഹരിത ട്രിബ്യൂണൽ നിയമം ലംഘിച്ചെന്ന് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിക്കാനുള്ള ഹരിത ട്രിബ്യൂണൽ ഉത്തരവിനെതിരെ കേന്ദ്രസർക്കാർ. വാഹനങ്ങളുടെ കാലപരിധി നിർണയിക്കാനുള്ള അവകാശം കേന്ദ്രസർക്കാറിനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരിത ട്രിബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. വാഹനങ്ങളുെട വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി നൽകി മൂന്ന് മാസത്തിന് ശേഷമാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്.
പരിേശാധനകളൊന്നും നടത്താതെയാണ് ഹരിത ട്രിബ്യൂണൽ വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയതെന്ന് ഖനവ്യവസായ മന്ത്രാലയം ഹരിത ട്രിബ്യൂണലിന് മുമ്പാകെ ബോധിപ്പിച്ചു. വാഹനങ്ങളുടെ കാലപരിധി നിർണയിക്കാനുള്ള അവകാശം കേന്ദ്രസർക്കാറിനാണെന്നും ഹരിത ട്രിബ്യൂണലിെൻറ നടപടി മോേട്ടാർ വാഹന നിയമത്തിെൻറ ലംഘനമാണെന്നുമാണ് സർക്കാർ നിലപാട്. വാഹനത്തിെൻറ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള അവകാശം കേന്ദ്രസർക്കാറിനാണ്. നോട്ടീസ് നൽകിയതിന് ശേഷം റോഡിലിറങ്ങാൻ പറ്റാത്ത സ്ഥിതിയലാണ് വാഹനമെങ്കിലാണ് രജിസ്ട്രേഷൻ നൽകാതിരിക്കുക.
ഡീസൽ വാഹനങ്ങളാണ് കൂടുതൽ മലിനീകരണമുണ്ടാക്കുന്നതെന്നായിരുന്ന ഹരിത ട്രിബ്യൂണലിെൻറ കണ്ടെത്തൽ. എന്നാൽ ഇതിനോട് പൂർണമായും യോജിക്കാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല. ഒന്നിടവിട്ട ദിവസങ്ങളിൽ ഡൽഹിയിൽ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയപ്പോഴും മലനീകരണം കുറഞ്ഞില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.