മാരുതി സുസുക്കി ഡീസൽ കാറുകൾ നിർത്തുന്നു
text_fieldsഇന്ത്യയിലെ പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഡീസൽ കാറുകളുടെ ഉൽപാദനം നിർത്തുന്നു. 2020 ഏപ്രിൽ മുതൽ ഡീസൽ ക ാറുകൾ നിരത്തിലെത്തിക്കേണ്ടെന്നാണ് മാരുതിയുടെ തീരുമാനം. ബി.എസ് 6 മലിനീകരണ ചട്ടങ്ങൾ വാഹനങ്ങൾക്ക് ബാധകമാവുന്നതിന് മുമ്പ് ഡീസൽ എൻജിനുകൾ ഒഴിവാക്കാനാണ് കമ്പനിയുടെ തീരുമാനം.
ഡീസൽ എൻജിനുകൾ ബി.എസ് 6 നിലവാരത്തിലേക്ക് മാറ്റണമെങ്കിൽ വലിയൊരു തുക ചെലവ് വരും. ഇതാണ് ഡീസൽ വാഹനങ്ങളെ ഒഴിവാക്കാൻ മാരുതിയെ പ്രേരിപ്പുക്കന്നത്. അടുത്ത വർഷം മുതൽ 1.5 ലിറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന വാഹനങ്ങൾ ഒഴിവാക്കാൻ മാരുതി തീരുമാനമെടുത്തിട്ടുണ്ട്. നിലവിൽ മാരുതി ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന കാറുകളിൽ 23 ശതമാനവും ഡീസൽ എൻജിൻ ഉപയോഗിക്കുന്നവയാണ്.
2016ലാണ് ഇന്ത്യൻ വാഹനരംഗം ബി.എസ് 4 നിലവാരത്തിലേക്ക് മാറിയത്. ബി.എസ് 5 ഇന്ത്യയിൽ കൊണ്ടു വരാതെ അതിനേക്കാൾ കർശനമായ ബി.എസ് 6 നടപ്പിലാക്കാനായിരുന്നു കേന്ദ്രസർക്കാർ തീരുമാനിച്ചത്. 2020 ഏപ്രിൽ ഒന്ന് മുതൽ ബി.എസ് 6 വാഹനങ്ങൾ മാത്രമാവും ഇന്ത്യൻ വിപണിയിൽ വിൽക്കാനാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.