Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightക്രാഷ്​ ടെസ്​റ്റിൽ...

ക്രാഷ്​ ടെസ്​റ്റിൽ പരാജയപ്പെട്ട്​ ഡസ്​റ്റർ

text_fields
bookmark_border
ക്രാഷ്​ ടെസ്​റ്റിൽ പരാജയപ്പെട്ട്​ ഡസ്​റ്റർ
cancel

ഗ്ലോബൽ എൻ.സി.എ.പി നടത്തിയ ക്രാഷ്​ ടെസ്​റ്റിൽ പരാജയപ്പെട്ട്​ റെനോയുടെ ഡസ്​റ്റർ. ഡസ്​റ്ററി​ന്​ പൂജ്യം സ്​റ്റാറാണ്​ ക്രാഷ്​ ടെസ്​റ്റിൽ  ലഭിച്ചത്​. എയർ ബാഗുകളില്ലാത്ത മോഡലിനാണ്​ ടെസ്​റ്റ്​ നടത്തിയത്​​. എന്നാൽ പിൻനിരയിലെ കുട്ടികളുടെ സുരക്ഷയിൽ ഡസ്​റ്ററിന് ​രണ്ട്​ സ്​റ്റാർ ലഭിച്ചു. ഇന്ത്യയിലെ കാറുകൾക്കായാണ്​ എൻ.സി.എ.പി ക്രാഷ്​ ടെസ്​റ്റ്​ നടത്തിയത്​. ഷെവർലേ എൻജോയ്​, ഫോർഡ്​ ഫിഗോ ആസ്​പയർ എന്നീ കാറുകളും ക്രാഷ്​ ടെസ്​റ്റിൽ പ​െങ്കടുത്തിരുന്നു.

 

മണിക്കൂറിൽ 64 കിലോ മീറ്റർ വേഗതയിലാണ്​  ക്രാഷ്​ ടെസ്​റ്റ്​ നടത്തിയത്​. ഒാപ്​ഷണൽ ഡ്രൈവർ സൈഡ്​ എയർബാഗ്​ ഉൾപ്പെടുത്തിയ ടോപ്​ വേരിയൻറ്​ ഡസ്​റ്റർ ക്രാഷ്​​ ടെസ്​റ്റിൽ ഭേദപ്പെട്ട പ്രകടനം കാഴ്​ചവെച്ചു. ഡ്രൈവർ സൈഡിലെ മുതിർന്ന യാത്രക്കാരുടെ സു​രക്ഷയിൽ  മൂന്ന്​ സ്​റ്റാർ നേടാൻ ടോപ്​ വേരിയൻറിന്​ കഴിഞ്ഞു. എന്നാൽ പിൻസീറ്റിലെ കുട്ടികളുടെ സുരക്ഷയിൽ ബേസ്​ വേരിയൻറിന്​ സമാനമായി രണ്ട്​ സ്​റ്റാറും സിംഗിൾ എയർബാഗ്​ ഡസ്​റ്റർ സ്വന്തമാക്കി.

മുമ്പ്​ ലാറ്റിനമേരിക്കയിൽ നടത്തിയ പരിശോധനയിൽ ഡസ്​റ്റർ നാല്​ സ്​റ്റാർ സ്വന്തമാക്കിയിരുന്നു. എയർബാഗി​​െൻറ വലിപ്പകുറവാണ്​ ഇന്ത്യയിലെ സുരക്ഷ പരിശോധനയിൽ ഡസ്​റ്ററിന്​ തിരിച്ചടിയാവാൻ കാരണം. ലാറ്റിൻ അമേരിക്കൻ ഡസ്​റ്ററി​​െൻറ എയർബാഗിന്​ വലിപ്പം കൂടുതലുണ്ട്​. ഇത്​ യാത്രക്കാർക്ക്​ മികച്ച സുരക്ഷ നൽകുന്നതിന്​ പര്യാപ്​തമാണ്​. എന്നാൽ വലിപ്പം കുറവുള്ള ഇന്ത്യൻ നിർമിത ഡസ്​റ്ററിലെ എയർബാഗുകൾ മുൻ യാത്രക്കാരായ വ്യക്​തികളുടെ തലയെ പൂർണമായും സംരക്ഷിക്കാൻ പര്യാപ്​തമല്ല. ഇൗയൊരു സാഹചര്യത്തിൽ അപകടമുണ്ടായാൽ കാറിൽ യാത്ര ചെയ്യുന്നവർക്ക്​ പരിക്കേൽക്കുന്നതിലുള്ള സാധ്യത കൂടുതലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Renault Duster
News Summary - Renault Duster fails crash test: Is your car safe? Here’s how they are tested
Next Story