Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_right4.4 ലക്ഷത്തിന്​ ഏഴ്​...

4.4 ലക്ഷത്തിന്​ ഏഴ്​ സീറ്റർ എം.പി.വി; തരംഗമാവാൻ ട്രൈബർ

text_fields
bookmark_border
triber
cancel

ന്യൂഡൽഹി: റെനോ അവതരിപ്പിച്ച ഏഴ്​ സീറ്റർ എം.പി.വി ട്രൈബറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്​. അടുത്ത മാസം വിപണിയിലിറങ്ങാനിരിക്കെ ​കാർടോക്കാണ്​ മോഡലിൻെറ കൂടുതൽ സവിശേഷതകൾ പുറത്ത്​ വിട്ടത്​. അടിസ്ഥാന വകഭേദത്തിന്​ 4. 4 ലക്ഷമായിരിക്കും വില. ഉയർന്ന വകഭേദത്തിന്​ 5.8 ലക്ഷവും നൽകണം.

ലോഡ്​ജിക്ക്​ ശേഷം റെനോ പുറത്തിറക്കുന്ന എം.പി.വ ിയാണ്​ ട്രൈബർ. ഭാരത്​ 6 മലിനീകരണ ചട്ടങ്ങൾ നിലവിൽ വരുന്നതോടെ ലോഡ്​ജിയെ വിപണിയിൽ നിന്ന്​ പിൻവലിക്കാനാണ്​ റെനോയുടെ പദ്ധതി. ഡീസൽ എൻജിനിൽ മാത്രമായിരുന്നു ലോഡ്​ജി പുറത്തിറങ്ങിയത്​. പെട്രോൾ എൻജിൻ കരുത്തിലാവും ട്രൈബർ വിപണിയിലെത്തുക. ക്വിഡിലുള്ള 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എൻജിനാവും ട്രൈബറിനെ ചലിപ്പിക്കുക. 72 ബി.എച്ച്​.പി കരുത്തും 96 എൻ.എം ടോർക്കും എൻജിൻ നൽകും.

അഞ്ച്​ സ്​പീഡ്​ മാനുവൽ, അഞ്ച്​ സ്​പീഡ്​ ഓ​ട്ടോമാറ്റിക്​ എന്നിങ്ങനെ രണ്ട്​ ഗിയർബോക്​സുകളിൽ ട്രൈബറെത്തും. റെനോ ക്വിഡിൻെറ സി.എം.എ പ്ലാറ്റ്​ഫോമിലാണ്​ ട്രൈബറും നിർമിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsTriber
News Summary - Renault Triber prices to start from Rs. 4.4 lakhs-Hotwheels
Next Story