ജാവയെത്തി; ഇന്ത്യൻ വിപണിയിൽ കിതച്ച് എൻഫീൽഡ്
text_fieldsപഴയ പടക്കുതിര ജാവ ഇന്ത്യൻ വിപണിയിൽ അവതരിച്ചതോടെ കഷ്ടകാലം നേരിടുകയാണ് റോയൽ എൻഫീൽഡ്. െഎഷർ മോേട്ടാഴ് സിെൻറ ഉടമസ്ഥതയിലുള്ള റോയൽ എൻഫീൽഡിെൻറ വിപണി ലക്ഷ്യമിട്ടാണ് മഹീന്ദ്ര ജാവയെ വീണ്ടും രംഗത്തെത്തിറക്കി യത്. പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകളനുസരിച്ച് ജാവ വിപണിയിൽ അവതരിച്ചതോടെ എൻഫീൽഡിെൻറ കച്ചവടം കുറയുകയാണ്.
ജാവ അവതരിപ്പിച്ചതിന് ശേഷം നവംബർ മാസത്തിൽ റോയൽ എൻഫീൽഡ് ബൈക്കുകളുടെ വിൽപനയിൽ ആറ് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2017 നവംബറിൽ 70,126 റോയൽ എൻഫീൽഡ് ബൈക്കുകൾ വിറ്റുവെങ്കിൽ 2018 നവംബറിൽ വിൽപന 65,744 ആയി കുറഞ്ഞു. ഡിസംബർ മാസത്തിൽ ബൈക്കുകളുടെ വിൽപന 13 ശതമാനം കുറഞ്ഞു. 70,126ൽ നിന്ന് 65,744 ആയാണ് കുറഞ്ഞത്. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ റോയൽ എൻഫീൽഡ് ബൈക്കുകളുടെ വിൽപന 41 ശതമാനം വർധിച്ചുവെന്നതും ശ്രദ്ധേയമാണ്.
2019 സെപ്തംബർ വരെയുള്ള ജാവ ബൈക്കുകളുടെ ബുക്കിങ് പൂർത്തിയായെന്നാണ് വിവരം. 1.55 ലക്ഷത്തിലാണ് ഇന്ത്യൻ വിപണിയിൽ ജാവ ബൈക്കുകളുടെ വില ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.