പണിയുണ്ടേൽ പറഞ്ഞാൽ മതി, മെക്കാനിക് ഇനി വീട്ടിലെത്തും
text_fieldsലോക്ഡൗണിൽ കസ്റ്റമേഴ്സ് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പുതിയ സംവിധാനവുമായി റോയൽ എൻഫീൽഡ്. രാജ്യത്തുടനീളം 800 മൊബൈൽ സർവീസ് യൂനിറ്റുകൾ തുടങ്ങുകയാണ് കമ്പനി.
വാഹനത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുള്ളവർ എൻഫീൽഡ് ഡീലർഷിപ്പുകൾ വഴി സർവീസ് ബുക്ക് ചെയ്യണം. ഇരുചക്ര വാഹനത്തിൽ മെക്കാനിക് വീട്ടിലെത്തി പ്രശ്നം പരിഹരിക്കും. ബൈക്കുകളുടെ 80 ശതമാനം തകരാറുകളും തീർക്കാനാവുംവിധമാണ് മൊബൈൽ വർക്ഷോപ്പ് തയ്യാറാക്കിയിരിക്കുന്നത്.
വാഹന പരിശോധന, പാർട്സുകൾ മാറ്റൽ, ഇലക്ട്രികൽ വർക്കുകൾ തുടങ്ങിയവയെല്ലാം മൊബൈൽ വർക്ഷോപ്പ് പരിഹരിക്കും. വിദഗ്ധരായ ജോലിക്കാരെയാവും ഇതിനായി നിയോഗിക്കുകയെന്നും മാറുന്ന പാർട്സുകൾക്ക് 12 മാസം വാറൻറി നൽകുമെന്നും റോയൽ എൻഫീൽഡ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.