ഇ സൈക്കിളുമായി സൽമാൻ ഖാൻ
text_fieldsമുംബൈ: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാെൻറ ഉടമസ്ഥതയിലുള്ള ബീയിങ് ഹ്യൂമൻ കമ്പനി ഇ സൈക്കിളുകൾ വിപണിയിലവതരിപ്പിച്ചു. ബി.ച്ച് 27, ബി.എച്ച് 12 എന്നീ രണ്ട് വേരിയൻറുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. തൂവെള്ള, മഞ്ഞ, ചുവപ്പ്, ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിൽ പുതിയ ഇ-സൈക്കിളുകൾ വിപണിയിലെത്തും. സാധാരണ സൈക്കിളുകളെ പോലെ തന്നെയാണ് ഇ-സൈക്കിളുകളുടെ രൂപകൽപന. മണിക്കൂറിൽ 25 കിലോ മീറ്ററാണ് പരമാവധി വേഗം. 39,990 മുതൽ 57,190 രൂപ വരെയാണ് ബീയിങ് ഹ്യൂമൻ ശ്രേണിയിലെ ഇ സൈക്കിളുകളുടെ വില.
ബട്ടൻ അമർത്തി പ്രവർത്തിപ്പിക്കാവുന്ന പ്രൊപ്പൽഷൻ സംവിധാനമുള്ള സൈക്കിളുകൾക്ക് ബാറ്ററി പാക്ക് കരുത്ത് പകരും. കുത്തനെയുള്ള കയറ്റങ്ങൾ എളുപ്പത്തിൽ കയറാവുന്ന തരത്തിലാണ് ഇ സൈക്കിളിെൻറ രൂപകൽപ്പന. എല്ലാക്കാലത്തും താൻ സൈക്ലിങ് ആസ്വദിച്ചിരിന്നു. എന്നാൽ കഠിനാധ്വാനം പരിഗണിച്ച് ദീർഘദൂര യാത്രകളിൽ പലരും സൈക്കിളിനെ ഉപക്ഷേിക്കുകയാണ് പതിവ്. ബീയിങ് ഹ്യൂമൻ സൈക്കിളുകൾ ഇൗ പരിമിതികളെ അതിജീവിക്കുമെന്നാണ് പ്രതീക്ഷയെന്നും സൽമാൻ പറഞ്ഞു.
ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കിയുടെ മുൻ വൈസ് പ്രസിഡൻറ് അതുൽ ഗുപ്തയാണ് ബീയിങ് ഹ്യൂമൻ ഇ സൈക്കിളുകളുടെ തലപ്പത്ത്. മുംബൈ വിപണിയിലാണ് ആദ്യഘട്ടത്തിൽ സൽമാൻ ഖാെൻറ സൈക്കിളുകൾ എത്തുക. വൈകാതെ തന്നെ രാജ്യത്തിെൻറ മറ്റ് വിപണികളിലും ഇവ എത്തിക്കാനുള്ള ശ്രമത്തിലാണ് ബീയിങ് ഹ്യൂമൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.