ഞെട്ടിപ്പിക്കും ഇൗ മാരുതി കാർ
text_fieldsടോക്യ മോേട്ടാർ ഷോക്ക് മുമ്പായി ഇ–സർവൈവർ എന്ന കൺസപ്റ്റ് മോഡൽ അവതരിപ്പിച്ച് മാരുതി സുസുക്കി. ഭാവിയിലേക്കുള്ള വാഹനം എന്ന നിലയിലാണ് കൺസപ്റ്റിനെ മാരുതി പുറത്തിറക്കിയിരിക്കുന്നത്. ജിമ്മി, ബ്രസ തുടങ്ങിയ എസ്.യു.വികളിൽ നിന്ന് പുതിയ കാറിെൻറ രൂപകൽപ്പന. ഇലക്ട്രിക് കാറായിരിക്കും സർവൈവർ എന്നും വാർത്തകളുണ്ട്.
രണ്ട് സീറ്റർ കാറാണ് സർവൈവർ. മുകളിൽ റൂഫില്ലാതെ തുറന്ന രീതിയിലാണ് ഡിസൈൻ. 4x4 ഡ്രൈവ് ഒാപ്ഷനിലായിരിക്കും വാഹനം വിപണിയിലെത്തുക. വൃത്താകൃതിയിലാണ് ഹെഡ്ലൈറ്റിെൻറ ഡിസൈൻ. ഫൈ് സ്ലോട്ട് ഗ്രില്ലാണ് സർവൈവറിന്.
റിയർവ്യൂ മിററിന് പകരം കാമറകൾ നിരത്തിലെ ദൃശ്യങ്ങൾ പകർത്തി ഡ്രൈവറുടെ മുന്നിലെത്തിക്കും.3ഡിയിൽ കാറിനെ സംബന്ധിച്ച വിവരങ്ങൾ നൽകാൻ സെൻറർ കൺസോളിലും ഒരു ഡിസ്പ്ലേയുണ്ടാകും. സീറ്റുകളിൽ ഘടിപ്പിച്ച സ്ക്രീനുകളും സർവൈവറിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 2020ൽ സർവൈവറിെൻറ വിപണിയിലവതരിപ്പിക്കാനാണ് മാരുതിയുടെ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.