ഹാച്ച്ബാക്ക് വിപണി പിടിക്കാൻ ടാറ്റയുടെ അൽട്രോസ്
text_fieldsഇന്ത്യയിൽ ഏറെ ആവശ്യക്കാരുള്ള വാഹന വിഭാഗമാണ് ഹാച്ച്ബാക്കുകളുടേത്. തിരക്കേറിയ നിരത്തുകളിൽ ഏളുപ്പത്തിൽ കൊണ്ട് നടക്കാൻ കഴിയുന്നു എന്നത് വാഹനപ്രേമികളുടെ പ്രിയപ്പെട്ടതാക്കി ഹാച്ച്ബാക്കുകളെ മാറ്റുന്നുണ്ട്. നിരവധി ബജറ്റ് ഹാച്ചുകൾ ഇന്ത്യൻ വിപണിയിലുണ്ടെങ്കിലും പ്രീമിയം മോഡലുകൾ കുറവാണ്. പ്രീമിയം ഹാച്ച്ബാക്ക് ആരാധകരെ തൃപ്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് അൽട്രോസ് എന്ന മോഡലുമായി ടാറ്റയുടെ കടന്ന് വരവ്.
അൽഫാ മോഡുലർ പ്ലാറ്റ്ഫോമിലാണ് അൽട്രോസിനെ ടാറ്റ അണിയിച്ചൊരുക്കുന്നത്. ടാറ്റയുടെ മൈക്രോ എസ്.യു.വിക്കും ഹാച്ച്ബാക്കിനും പിന്നാലെ അൽഫാ പ്ലാറ്റ്ഫോമിലെത്തുന്ന വാഹനമാണ് അൽട്രോസ്. ടാറ്റയുടെ 2.0 ഡിസൈൻ ലാംഗേജിലാണ് വാഹനം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഹാരിയർ കണ്ട പോലുള്ള ഹെഡ്ലൈറ്റ് തന്നെയാണ് അൽട്രോസിലും നൽകിയിട്ടുള്ളത്. സ്പോർട്ടിയായ റൂഫ്ലൈൻ മൂന്നാം തലമുറ മാരുതി സ്വിഫ്റ്റിലെ ചില ഡിസൈൻ ഘടകങ്ങൾ അൽട്രോസിലും കാണാം. ടി ഷേപ്പിലാണ് സെൻറർ കൺസോളിെൻറ ഡിസൈൻ. പ്രീമിയം നിലവാരത്തിൽ തന്നെയാണ് കാറിെൻറ ഇൻറീരിയർ ഒരുക്കിയിട്ടുള്ളത്.
വാഹനത്തിെൻറ എൻജിനെ കുറിച്ച് ടാറ്റ സൂചനകളൊന്നും നൽകിയിട്ടില്ല. 85 എച്ച്.പി പവറുള്ള 1.2 ലിറ്റർ പെട്രോൾ എൻജിനോ 110 എച്ച്.പി പവറുള്ള 1.2 ലിറ്റർ പെട്രോൾ എൻജിനോയായിരിക്കും കാറിെൻറ ഹൃദയം. മാരുതി സുസുക്കി ബലേനോ, ഹോണ്ട ജാസ്, ഹ്യൂണ്ടായ് െഎ 20 തുടങ്ങിയ മോഡലുകളായിരിക്കും ടാറ്റയുടെ ഹാച്ച്ബാക്കിെൻറ പ്രധാന എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.