പ്രീമിയം ഹാച്ചിൽ പോരു കടുക്കുന്നു; വിപണി പിടിക്കാൻ അൽട്രോസും
text_fieldsമാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായ് ഐ 20... ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് വിപണിയിൽ എതിരാളികളില്ലാതെ കുതിച്ച രണ്ട് താരങ്ങളാണിവർ. ഫോക്സ്വാഗണിെൻറ പോളോയും ഹോണ്ടയുെട ജാസും സെഗ്മെൻറിലുണ്ടെങ്കിലും വിൽപന കണക്കിൽ ഐ 20യോടും ബലേനോയോടും നേരിട്ട് ഏറ്റുമുട്ടാൻ മാത്രം കരുത്തൻമാരല്ല. ഈ നിരയിലേക്കാണ് ടാറ്റയുടെ പ്രീമിയം ഹാച്ച് അൽട്രോസ് എത്തുന്നത്. പാസഞ്ചർ കാർ വിപണിയിൽ ആദ്യ വരവിൽ അടിതെറ്റിയെങ്കിലും ടാറ്റയുടെ രണ്ടാം വരവ് രാജകീയമായിരുന്നു. ടിയാഗോ, ടിഗോർ, നെക്സോൺ, ഹാരിയർ തുടങ്ങിയ മോഡലുകളുമായിട്ട് അരങ്ങു തകർക്കുകയാണ് ടാറ്റ. ഈ നിരയിലേക്ക് എത്തുന്ന അൽട്രോസും ചില്ലറക്കാരനല്ല.
ടാറ്റയുടെ ഏറ്റവും പുതിയ ആൽഫ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ് അൽട്രോസ് എത്തുന്നത്. ബി.എസ് 6 നിലവാരത്തിലുള്ള പെട്രോൾ, ഡീസൽ എൻജിനുകളുമായിട്ടാണ് അൽട്രോസിെൻറ വരവ്. 1.2 ലിറ്റർ പെട്രോൾ എൻജിൻ 86 പി.എസ് പവറും 113 എൻ.എം ടോർക്കും നൽകും. 1.5 ലിറ്റർ 90 പി.എസ് പവറും 200 എൻ.എം ടോർക്കുമാണ് ഡീസൽ എൻജിനിൽ നിന്ന് ലഭിക്കുക.
ഡ്യുവൽ എയർബാഗ്, എ.ബി.എസ്, ഇ.ബി.ഡി, സീറ്റ് ബെൽറ്റ് റിമൈൻഡർ, സെൻഡ്രൽ ലോക്ക്, സ്പീഡ് സെൻസിങ് ഓട്ടോ ഡോർ ലോക്ക്, ചൈൽഡ് ലോക്ക്, ഇമ്മോബിലൈസർ, പെരിമെട്രിക് അലാറാം സിസ്റ്റം, കോർണർ ലൈറ്റ്, റിയർ ഡിഫോഗർ എന്നിവയെല്ലാമാണ് അൽട്രോസിലെ പ്രധാന സവിശേഷതകൾ.
ഏഴ് ഇഞ്ച് ഫ്ലോട്ടിങ് ടച്ച് സ്ക്രീൻ ഡിസ്പ്ലേയാണ് ഇൻറീരിയറിലെ പ്രധാന സവിശേഷത. സ്മാർട്ട് ഫോൺ കണക്ടിവിറ്റി, വോയ്സ് കമാൻറ്, നാല് സ്പീക്കറുകളുമായി ഹർമാൻ ഓഡിയോ സിസ്റ്റം എന്നിവ ഇൻറീരിയറിലെ മറ്റ് പ്രത്യേകതകളാണ്.
അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിൽ മാത്രമാണ് അൽട്രോസ് വിപണിയിലേക്ക് എത്തുക. ഇക്കോ, സിറ്റി എന്നീ ഡ്രൈവിങ് മോഡുകളും അൽട്രോസിൽ ഒരുക്കിയിട്ടുണ്ട്. 21,000 രൂപ നൽകി അംഗീകൃത ഡീലർഷിപ്പുകൾ വഴി അൽട്രോസ് ബുക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.