കണ്ണ് നനയിച്ച്, കരൾ കുളിർപ്പിച്ച് കട്റ കട്റ നേക്കി....
text_fieldsഒരു വാഹന കമ്പനിയുടെ പരസ്യമാണ്. പക്ഷെ ഉൽപന്നങ്ങൾ വിൽക്കുവാൻ മാത്രമല്ല, നൻമ പ്രചരിപ്പിക്കുവാൻ കൂടിയാണ് പരസ്യങ ്ങൾ എന്ന് ബോധ്യപ്പെടുത്തുന്നു റമദാന് മുന്നോടിയായി ടാടാ മോേട്ടാഴ്സ് പുറത്തിറക്കിയ 3.20 മിനിറ്റ് ദൈർഘ്യം മാത് രമുള്ള കുഞ്ഞു ചിത്രം. ദുബൈയിലെ പ്രമുഖരായ ജലീൽ ഗ്രൂപ്പിെൻറ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ക്രെഡൻസ് സ്കൂളി െൻറ വാഹനവും കോമ്പൗണ്ടുമാണ് ചിത്രത്തിെൻറ പ്ലോട്ട്. കുട്ടികളെ അണി നിരത്തിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നതെങ്കിലും പ്രായഭേദമന്യേ ഏവരേയും സംബോധന ചെയ്യുന്നുണ്ട് ഇൗ വരികളും ചെയ്തികളും.
റമദാനിലെ പങ്കുവെപ്പിെൻറ ചിത്രങ്ങളാണ് മുഴുവൻ. വീട്ടിൽ ജോലിക്കെത്തുന്ന വനിതക്ക് പണം നൽകുന്ന പെൺകുഞ്ഞിെൻറ മുഖത്തുണ്ട് നൂറായിരം നക്ഷത്രങ്ങളുടെ നൂർ. സ്കൂൾ ബസിലിരുന്നും കുഞ്ഞുങ്ങൾ നൻമയുടെ ചെയ്തി തുടരുന്നു. ഒാരോരുത്തരും കുഞ്ഞുക്കുടുക്കകളിൽ സ്വരൂപിച്ച പണവുമായാണ് ബസിൽ കയറിയിരിക്കുന്നത്. ആരു ശേഖരിച്ചത് എന്നറിയാത്ത വിധത്തിൽ ഒാരോരുത്തരായി ഒരു വലിയ സഞ്ചിയിൽ നിറക്കുന്നു ആ കുടുക്ക. ഒടുക്കം വാഹനം സ്കൂളിലെത്തുേമ്പാൾ കുഞ്ഞു മിടുക്കികളിലൊരാൾ നീട്ടി വിളിക്കുന്നു പാപ്പാ റഹീം (റഹീം അങ്കിൾ)....
കുട്ടികൾ ശേഖരിച്ച നാണയക്കുടുക്കകൾ കണ്ട് അമ്പരന്നു നിൽക്കുന്ന ഡ്രൈവറോട് അവൾ പറയുന്നു.താങ്കൾ എന്നും ഞങ്ങളെ വീട്ടിൽ കൊണ്ടുകൊണ്ടു വിടുന്നു, ഇൗ റമദാനിൽ ഇതു താങ്കളെ വീട്ടിലെത്തിക്കും ....ആരുടെയും.. എത്ര കഠിന ഹൃദയമുള്ളവരുടെയൂം കണ്ണു നിറഞ്ഞു പോകും ആ രംഗം കാണുേമ്പാൾ.
റമദാൻ വേളയിൽ വിവിധ വ്യാപാര ഗ്രൂപ്പുകൾ പുറത്തിറക്കുന്ന പരസ്യങ്ങൾ ആശയസമ്പുഷ്ടത കൊണ്ടും മാനുഷികത കൊണ്ടും വേറിട്ടു നിൽക്കുന്നവയാണ്. കഴിഞ്ഞ വർഷം സൈൻ ടെലികോം തയ്യാറാക്കിയ പരസ്യം ഫലസ്തീൻ സ്വപ്നത്തെ ഉദ്ഘോഷിക്കുന്നതായിരുന്നു. റമദാൻ കഴിഞ്ഞാലും നമ്മുടെ ചുണ്ടിൽ നിന്ന് കട്റ കട്റ നേക്കി എന്ന വരി മായില്ല എന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.