നാനോ അടിമുടി മാറുന്നു
text_fieldsകൊൽക്കത്ത: ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കാർ എന്ന ഖ്യാതിയുമായാണ് ടാറ്റ നാനോയെ വിപണിയിലെത്തിച്ചത്. എന്നാൽ പ്രതീക്ഷിച്ച നേട്ടം വിപണിയിൽ നാനോക്ക് ഉണ്ടാക്കാൻ സാധിച്ചില്ലെന്നതാണ് സത്യം. തങ്ങളുടെ കുഞ്ഞൻ കാറിൽ പുതിയ പരീക്ഷണങ്ങൾ നടത്താനൊരുങ്ങുകയാണ് ടാറ്റ മോേട്ടാഴ്സ്. കമ്പനി സി.ഒ.ഒ സതീഷ് ബ്രോവാൻകർ ആണ് ഇതുസംബന്ധിച്ച സൂചന നൽകിയത്.
ഇലക്ട്രിക് കാറുകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്ന പുതിയ സാഹചര്യത്തിൽ നാനോയുടെ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കാർ പുറത്തിറക്കാൻ ശ്രമിക്കുമെന്ന് സതീഷ് അറിയിച്ചു. നാനോയുടെ ഉൽപാദനം വിജയകരമായി തന്നെ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈകാരികപരമായ കാരണങ്ങളാൽ നാനോയുടെ ഉൽപാദനം മുന്നോട്ട് കൊണ്ടുപോകണമെന്ന് തന്നെയാണ് ഒാഹരി ഉടമകളും ആവശ്യപ്പെടുന്നത്. സിംഗൂരിലെ കാർ നിർമാണശാല ഉപക്ഷേിച്ച ശേഷം ഗുജറാത്തിലെ സാനന്ദിലാണ് ടാറ്റ നാനോയുടെ ഉൽപാദനം നടത്തുന്നത്. പ്രതിമാസം 1000 നാനോ കാറുകളാണ് നിലവിൽ വിറ്റുപോകുന്നത്. നാനോക്കൊപ്പം ടിയാഗോ, ടിഗോർ എന്നീ മോഡലുകളുടെ അസംബ്ലിങ്ങും സാനന്ദിലെ പ്ലാൻറിൽ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.