Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇന്ത്യയിലെ ഏറ്റവും...

ഇന്ത്യയിലെ ഏറ്റവും സുരക്ഷിത കാറായി നെ​ക്​സോൺ

text_fields
bookmark_border
nexon-23
cancel

സ​ുരക്ഷാ പരിശോധനയിൽ അഞ്ച്​ സ്​റ്റാർ സ്വന്തമാക്കി ടാറ്റ നെക്​സോൺ. ഗ്ലോബൽ എൻ.സി.എ.പി ടെസ്​റ്റിലാണ്​ നെക്​സേ ാൺ മുഴുവൻ സ്​റ്റാറും സ്വന്തമാക്കിയത്​. കഴിഞ്ഞ വർഷം നാല്​ സ്​റ്റാറായിരുന്നു നെക്​സോണിന്​ ലഭിച്ചത്​. ഇതാദ്യമാ യാണ്​ ഇന്ത്യയിൽ നിന്നുള്ള ഒരു കാർ സുരക്ഷാ പരിശോധനയിൽ അഞ്ച്​ സ്​റ്റാർ സ്വന്തമാക്കുന്നത്​.

കഴിഞ്ഞ വർഷം നാല്​ സ്​റ്റാർ സ്വന്തമാക്കിയതിന്​ പിന്നാലെ ചില പുതിയ സംവിധാനങ്ങൾ നെക്​സോണിൽ ടാറ്റ കൂടിച്ചേർത്തിരുന്നു. സീറ്റ്​ബെൽറ്റ്​ റിമൈൻഡറുകൾ ​ഡ്രൈവർ-പാസഞ്ചർ സീറ്റുകൾക്ക്​ ടാറ്റ സ്​റ്റാൻഡേർഡായി നൽകിയിരുന്നു. ഇതിന്​ പുറമേ അപകടം ഉണ്ടാവു​േമ്പാൾ ആഘാതം കുറക്കുന്നതിന്​ കൂടുതൽ കാര്യക്ഷമമായ സംവിധാനങ്ങളും ടാറ്റ ഉൾപ്പെടുത്തിയിട്ടുണ്ട്​.

ഇന്ത്യയിലെ കാർ സുരക്ഷയിൽ ഒരു നാഴികകല്ലാണ്​ പിന്നിട്ടിരിക്കുന്നത്​ ആഗോള എൻ.സി.എ.പി ​ജനറൽ സെക്രട്ടറി ഡേവിഡ്​ വാർഡ്​ വ്യക്​തമാക്കി. മേയ്​ക്ക്​ ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലാണ്​ നെക്​സോണി​​െൻറ നിർമാണം ടാറ്റ നടത്തുന്നത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tataautomobilemalayalam newsNexonGlobal NCAP
News Summary - Tata Nexon secures five-star rating in Global NCAP-Hotwheels
Next Story