സൈന്യത്തിൽ ഇനി ജിപ്സിയുണ്ടാവില്ല; പകരം സഫാരി
text_fields
ന്യൂഡൽഹി: 25 വർഷക്കാലം ഇന്ത്യൻ സൈന്യത്തിെൻറ ഭാഗമായിരുന്ന മാരുതി ജിപ്സി സേനയോട് വിടപറയുന്നു. ജിപ്സിക്ക് പകരം ടാറ്റ സഫാരി സ്റ്റോമാവും സൈന്യത്തിന് കൂട്ടായെത്തുക. ഇതിനായി എതാണ്ട് 3,000ത്തോളം സഫാരികൾ സൈന്യം ബുക്ക് ചെയ്തതായാണ് റിപ്പോർട്ടുകൾ.
സൈന്യം നടത്തിയ വാഹനലേലത്തിൽ ടാറ്റ മോേട്ടാഴ്സിനൊപ്പം മഹീന്ദ്രയാണ് പെങ്കടുത്തത്. മഹീന്ദ്രയുടെ സ്കോർപ്പിയോ ആണ് സൈന്യം പരിഗണിച്ചിരുന്ന മറ്റൊരു വാഹനം. സൈന്യത്തിെൻറ പരിശോധനയിൽ ഇരുവാഹനങ്ങളും മികച്ചതാണെന്ന് തെളിഞ്ഞിരുന്നു.
ചർച്ചകൾക്കൊടുവിൽ സഫാരിയെ തെരഞ്ഞെടുക്കാൻ അന്തിമ തീരുമാനമെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സൈന്യവുമായി കരാറുള്ള രണ്ടാമത്തെ വലിയ കമ്പനിയാണ് ടാറ്റ മോേട്ടാഴ്സ്. ട്രക്കുകൾ ഉൾപ്പടെ വിതരണം ചെയ്യുന്നതിനായി 1300 കോടി രൂപയുടെ കരാറാണ് സൈന്യവും ടാറ്റയും തമ്മിൽ നിലവിലുള്ളത്.
1991ലാണ് ഇന്ത്യൻ ആർമി ജിപ്സിയെ തങ്ങളുടെ വാഹന നിരയിലേക്ക് കൊണ്ട് വരുന്നുത്. മികച്ച ഇന്ധനക്ഷമതയും എത് പ്രതലത്തിലും അനായാസം സഞ്ചരിക്കാനുള്ള കഴിവുമാണ് ജിപ്സിയെ സൈന്യത്തിന് പ്രിയങ്കരമാക്കി മാറ്റിയത്. സഫാരിയും കരുത്തിലും ഫീച്ചേഴ്സിലും മികച്ചു നിൽക്കുന്നതാണ്. 2.2 ലിറ്ററിെൻറ ഫോർ സിലിണ്ടർ എഞ്ചിനാണ് വാഹനത്തിെൻറ ഹൃദയം. ഇത് 154bhp പവറും 400nm ടോർക്കും ഉൽപ്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്സാണ് സഫാരിക്ക്.2 വിൽ ഡ്രൈവിലും 4 വീൽ ഡ്രൈവിൽ വാഹനം ലഭ്യമാകും. എല്ലാ പ്രതലത്തിലും അനായാസാമായി സൈനികരെയും വഹിച്ച് കൊണ്ട് നീങ്ങാൻ സഫാരിക്കാകും. എന്നാൽ ഈ വാർത്തയോട് പ്രതികരിക്കാൻ ടാറ്റ തയ്യാറായിട്ടില്ല. സൈന്യത്തിനായി സഫാരിയിൽ എന്തങ്കിലുമൊക്കെ മാറ്റങ്ങൾ ടാറ്റ വരുത്തുമോയെന്നും അറിവായിട്ടില്ല.
എകദേശം 30,000 ജിപ്സികളാണ് ഇപ്പോൾ നിലവിൽ സൈന്യത്തിെൻറ കൈവശമുള്ളത്. ഇത് ആർമി ഒഴിവാക്കുന്നതോടു കൂടി സിവിലിയൻസിന് മാത്രമായി മാരുതി ജിപ്സിയുടെ നിർമ്മാണം നടത്തുമോ എന്നതാണ് ഉയർന്ന് വരുന്ന മറ്റൊരു ചോദ്യം. ഇപ്പോൾ ഒാർഡറനുസരിച്ച് ജിപ്സി ഉപഭോക്താകൾക്കായി മാരുതി നിർമ്മിച്ച് നൽകുന്നുണ്ട്. ജിപ്സിയുടെ നിർമ്മാണം നിർത്താനാണ് മാരുതിയുടെ തീരുമാനമെങ്കിൽ ആദ്യകാല എസ്.യു.വികളിൽ പ്രമുഖമായി ഒന്നാണ് വിസ്മൃതിയിലേക്ക് മറയുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.