രക്ഷാപ്രവർത്തനത്തിനായി സൈന്യത്തിെൻറ ടട്രാ ട്രക്കുകൾ VIDEO
text_fieldsപാലക്കാട്: പ്രതികൂല സാഹചര്യത്തിലും സഞ്ചരിക്കുന്ന സൈന്യത്തിെൻറ ടട്രാ ട്രക്കുകൾ ചാലക്കുടി, ആലുവ മേഖലകളിലെ രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടു. പാലക്കാെട്ട ബി.ഇ.എം.എൽ പ്ലാൻറിലാണ് ട്രക്കുകൾ നിർമിച്ചിരിക്കുന്നത്. പാലക്കാട് എം.പി എം.ബി രാജേഷാണ് ട്രക്കുകൾ പുറപ്പെട്ട വിവരം അറിയിച്ചത്.
ട്രക്കുകളിലൊന്ന് നേരിട്ട് ചാലക്കുടിയിലേക്കും മറ്റൊന്ന് നെല്ലിയാമ്പതിയിൽ അവശ്യസാധനങ്ങൾ എത്തിച്ച ശേഷം പിന്നീട് ആലുവ മേഖലയിലേക്കും പോകുമെന്നാണ് അറിയിപ്പ്. പാലക്കാട് രക്ഷാപ്രവർത്തനം നടത്തുന്നതിനായാണ് ട്രക്കുകൾ സജ്ജമാക്കിയത്. പാലക്കാട് മഴ കുറഞ്ഞ സാഹചര്യത്തിലാണ് ട്രക്കുകൾ മറ്റ് പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനായി കൈമാറാൻ തീരുമാനിച്ചത്.
കാർഗിൽ പോലുള്ള ദുഷ്കര മേഖലകളിൽ മികവ് തെളിയിച്ച ട്രക്കുകളാണ് ടട്രാ. ഒരാൾപ്പൊക്കം വെള്ളത്തിലും ട്രക്കുകൾക്ക് അനായാസം സഞ്ചരിക്കാനാവും. എട്ടു ചക്രങ്ങളുള്ള ഈ വാഹനം ചെളിയിൽ പുതഞ്ഞു പോകുകയുമില്ല. അവശ്യഘട്ടങ്ങളിൽ മണിക്കൂറിൽ 80 കിലോ മീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. നാറ്റോ മാനദണ്ഡങ്ങൾ ഉപയോഗിച്ച് നിർമിച്ച ട്രക്കുകളാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.