ഓട്ടോപൈലറ്റ് ചതിച്ചു; ട്രക്കിലേക്ക് ഇടിച്ച് കയറി ടെസ്ല കാർ -VIDEO
text_fieldsതായ്പേയ്: ടെസ്ലയുടെ ഓട്ടോപൈലറ്റ് മോഡലുള്ള കാർ ട്രക്കിലേക്ക് ഇടിച്ചു കയറി അപകടം. തായ്വാനിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ വൈറലായി. ഹൈവേയിൽ മറിഞ്ഞു കിടന്ന ട്രക്കിലേക്ക് ടെസ്ലയുടെ മോഡൽ 3 ഇടിച്ചു കയറുകയായിരുന്നു.
തായ്വാനിൽ നിന്നുള്ള ഹങ് എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. മണിക്കൂറിൽ 110 കിലോ മീറ്റർ വേഗതയിൽ ഓട്ടോപൈലറ്റ് മോഡിലായിരുന്നു വാഹനത്തിെൻറ സഞ്ചാരം. പൂർണമായും സെൽഫ് ഡ്രൈവിങ് മോഡിലേക്ക് പോകാനുള്ള സംവിധാനം തെൻറ കാറിലില്ലായിരുന്നുവെന്നും ഹങ് പറഞ്ഞു. എന്നാൽ, അപകടത്തിൽ ഡ്രൈവർ ഹങിന് പരിക്കേറ്റില്ല.
രണ്ട് തരത്തിലുള്ള ഓട്ടോ ഡ്രൈവിങ് ടെക്നോളജിയാണ് ടെസ്ലക്കുള്ളത്. ഓട്ടോ പൈലറ്റ്, ഫുൾ സെൽഫ് ഡ്രൈവിങ് എന്നിവയാണ് ടെസ്ലയിലെ ഓട്ടോപൈലറ്റ് മോഡുകൾ. സ്റ്റിയറിങ്ങും ആക്സലറേഷനും ബ്രേക്കിങ്ങും കൺട്രോൾ ചെയ്യുന്ന മോഡാണ് ഓട്ടോപൈലറ്റ്. സെൽഫ് ഡ്രൈവിങ് മോഡിൽ നാവിഗേറ്റ് ഓട്ടോപൈലറ്റ്, ഓട്ടോ ലൈൻ ചേഞ്ച്, ഓട്ടോ പാർക്ക് എന്നിവ അധികമായുണ്ടാവും. ഓട്ടോ ബ്രേക്കിങ് ഇരു മോഡുകളുടേയും സവിശേഷതയാണ്.
— Fred Lambert is never getting his Roadster (@jsin86524368) June 1, 2020
Tesla Model 3 plows info overturned truck on highway. I’m sure the driver was paying complete attention to the road and wasn’t relying on autopilot because he was told the car could drive itself....$TSLAQ pic.twitter.com/cHjueqH0j4
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.