Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightടോയോട്ട ബാഡ്​ജിൽ...

ടോയോട്ട ബാഡ്​ജിൽ ബലേനോ; ഗ്ലാൻസ ജൂൺ ആറിനെത്തും

text_fields
bookmark_border
glanza-23
cancel


ജാപ്പനീസ്​ മോ​ട്ടോർ വാഹന നിർമ്മാതാക്കളായ ടോയോട്ടയുടെ ബാഡ്​ജിൽ പുറത്തിറങ്ങുന്ന മാരുതിയുടെ ബലേനോ ജൂ ൺ ആറിന്​ അവതരിപ്പിക്കും. ഗ്ലാൻസയെന്ന പേരിലാണ്​ ടേ​ായോട്ട ബാഡ്​ജിൽ പുറത്തിറങ്ങുന്ന ബലേനോയെത്തുകയെന്നത്​ ന േരത്തെ തന്നെ വ്യക്​തമായിരുന്നു. ജൂൺ ആറിന്​ കാറിൻെറ വിലയുൾപ്പടെയുള്ള കാര്യങ്ങൾ ടോയോട്ട പ്രഖ്യാപിക്കും.

ബി.എസ്​ 6 നിലവാരത്തിലുള്ള 1.2 ലിറ്റർ ഡ്യുവൽ ജെറ്റ്​ വി.വി.ടി പെട്രോൾ എൻജിൻ മാത്രമാണ്​ ഗ്ലാൻസക്കുണ്ടാവുക. 84 പി.എസ്​ പവറും 115 എൻ.എം ടോർക്കും എൻജിൻ നൽകും. അഞ്ച്​ സ്​പീഡ്​ മാനുവലും സി.വി.ടിയുമായിരിക്കും ​ട്രാൻസ്​മിഷൻ. രണ്ട്​ വകഭേദങ്ങളിലായിരിക്കും ഗ്ലാൻസ വിപണിയിലേക്ക്​ എത്തുക.

glanza-23

മുൻ വശത്തെ ഗ്രില്ലിലെ മാറ്റം ഒഴിച്ച്​ നിർത്തിയാൽ ബലേനോയുമായി താരത്മ്യം ചെയ്യു​േമ്പാൾ ഗ്ലാൻസയിൽ കാര്യമായ മാറ്റങ്ങളില്ല. ഇൻറീരിയർ ഡിസൈനിലും ടോയോട്ട മാറ്റം വരുത്തിയിട്ടില്ല. ഇൻഫോടെയിൻമ​​െൻറ്​ സിസ്​റ്റം, ക്ലൈമറ്റ്​ കൺട്രോൾ എ.സി, മൾട്ടി ഫങ്​ഷണൽ സ്​റ്റിയറിങ്​ വീൽ എന്നിവ ഗ്ലാൻസയിലുമുണ്ട്​.

സുരക്ഷക്കായി ഡ്യുവൽ എയർബാഗ്​, എ.ബി.എസ്​, ഇ.ബി.ഡി, ബ്രേക്ക്​ അസിസ്​റ്റ്​, റിയർ പാർക്കിങ്​ സെൻസർ, സീറ്റ്​ ബെൽറ്റ്​ റിമൈൻഡർ എന്നിവ അടിസ്ഥാന വകഭേദത്തിൽ വരെ കമ്പനി നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Toyotaautomobilemaruthi suzkimalayalam newsGlanza
News Summary - Toyota Glanza Prices To Be Announced On June 6-Hotwheels
Next Story