Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഎൻജിനില്ലാത്ത...

എൻജിനില്ലാത്ത ​ട്രെയിനി​െൻറ  പരീക്ഷണം അടുത്ത മാസം തുടങ്ങും

text_fields
bookmark_border
train-18
cancel

ന്യൂഡൽഹി: എൻജിനില്ലാത്ത ട്രെയിനി​​​െൻറ പരീക്ഷണം ഇന്ത്യൻ റെയിൽവേ അടുത്ത മാസം തുടങ്ങും. പ്രഖ്യാപിച്ച്​ മൂന്ന് മാസങ്ങൾക്ക്​ ശേഷമാണ്​ 'ട്രെയിൻ 18' പരീക്ഷണം നടത്തുന്നത്​. ആർ.ഡി.എസ്​.ഒയാണ്​ ട്രെയിനി​​​െൻറ പരീക്ഷണ ഒാട്ടത്തിന്​ സാ​േങ്കതിക സഹായം നൽകുന്നത്​.

മെട്രോ ട്രെയിനുകൾക്ക്​ സമാനമായി ഒാരോ കോച്ചുകൾക്കടിയിലുമുള്ള സെൽഫ്​ പ്രൊപൽഡ്​ മോ​േട്ടാറുകളാണ്​ 'ട്രെയിൻ 18'നെ ചലിപ്പിക്കുന്നത്​. കഴിഞ്ഞ ജൂണിൽ പുതിയ ട്രെയിൻ അവതരിപ്പിക്കുമെന്ന്​ പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടന്നിരുന്നില്ല. ചെന്നൈയിലെ ഇൻ​റ​ഗ്രൽ കോച്ച്​ ഫാക്​ടറിയിൽ നിർമിക്കുന്ന ട്രെയിനി​​​െൻറ പരമാവധി വേഗം മണിക്കൂറിൽ 160 കിലോ മീറ്ററാണ്​​.

ഇപ്പോഴുള്ള ശതാബ്​ദി ട്രെയിനുകൾക്ക്​ പകരമാണ്​ പുതിയ ട്രെയിനെത്തുക. സ്വയം നിയന്ത്രിക്കുന്ന ഡോറുകൾ, വൈ-ഫൈ, ജി.പി.എസ്​ അധിഷ്​ഠിതമായ  ഇൻഫോടെയിൻമ​​െൻറ്​ സിസ്​റ്റം തുടങ്ങി നിരവധി ആധുനിക സൗകര്യങ്ങൾ പുതിയ ട്രെയിനിലുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsTrain 18Engineless train
News Summary - Trial For 'Train 18', Engineless, Semi-High Speed Train, From Next Month-India news
Next Story