ബ്രിട്ടീഷ് ബൈക്ക് ഭീമനെ ഏറ്റെടുത്ത് ടി.വി.എസ്
text_fieldsബ്രിട്ടനിലെ പ്രശസ്ത മോട്ടോർ ബൈക്ക് കമ്പനിയായ ‘നോർട്ടൺ’ ഏറ്റെടുത്ത് ടി.വി.എസ്. 16 മില്യൺ ബ്രിട്ടീഷ് പ ൗണ്ടിനാണ് (153 കോടി) തമിഴ്നാട് ആസ്ഥാനമായ ടി.വി.എസ് ഏറ്റെടുത്തത്. അതേസമയം, രണ്ട് കമ്പനികളും തമ്മിലെ ഭാവിപര ിപാടികൾ പുറത്തുവിട്ടിട്ടില്ല. നിലവിൽ നഷ്ടം കാരണം നോർട്ടൺെൻറ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്.
ബി.എം.ഡബ്ല്യു തങ്ങളുടെ ബൈക്കുകൾ ഇന്ത്യയിൽ വിൽപ്പന നടത്തുന്നത് ടി.വി.എസുമായി സഹകരിച്ചാണ്. നോർട്ടൺ കൂടി വരുന്നതോടെ ഇന്ത്യൻ കമ്പനി കൂടുതൽ കരുത്തുറ്റ ബൈക്കുകൾ വിപണിയിലിറക്കുമെന്നാണ് പ്രതീക്ഷ. നോർട്ടൺെൻറ കൈവശമുള്ള 650 സി.സി എൻജിനുമായി ടി.വി.എസ് ബൈക്കുകൾ ഇന്ത്യൻ നിരത്തുകളിൽ ചീറിപ്പായാൻ സാധ്യതയേറെയാണ്. റോയൽ എൻഫീൽഡ്, ജാവ പോലുള്ള കമ്പനികൾക്കും പുതിയ നീക്കം വെല്ലുവിളിയായേക്കും. ഇത് കൂടാതെ വിദേശരാജ്യങ്ങളിൽ കൂടുതൽ വിപണി പിടിച്ചെടുക്കാനും സാധിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
അതേസമയം, തങ്ങൾ ഏറ്റെടുത്തെങ്കിലും നോർട്ടൺെൻറ പേരിൽ തന്നെ ബൈക്കുകൾ പുറത്തിറക്കുമെന്ന് ടി.വി.എസ് അധികൃതർ അറിയിച്ചു. 122 വർഷത്തെ പാരമ്പര്യമുള്ള കമ്പനിയാണ് നോർട്ടൺ. 1898ലാണ് കമ്പനി ആരംഭിക്കുന്നത്. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഒരു ലക്ഷം ബൈക്കുകളാണ് ബ്രിട്ടീഷ് പട്ടാളക്കാർക്കായി നിർമിച്ച് നൽകിയത്. പല ഹോളിവുഡ് സിനിമകളിലും നോർട്ടൺ ബൈക്കുകൾ ഇടംപിടിച്ചിട്ടുണ്ട്.
വിപ്ലവനായകൻ ചെഗുവേരയെ കുറിച്ചുള്ള മോട്ടോർ സൈക്കിൾ എന്ന സിനിമയിൽ നോർട്ടൺ ബൈക്കിലാണ് നായകെൻറ യാത്ര. കൂടാതെ ജയിംസ് ബോണ്ട് സിനിമകളിലെ നോർട്ടൺ ബൈക്കുകളും ആരാധകരുടെ മനം കവർന്നതാണ്. ഇന്ത്യയിലും നോർട്ടൺ ബൈക്കുകൾ ലഭ്യമായിരുന്നു. കാമാൻഡോ 961 സ്പോർട്ടിന് 21 ലക്ഷവും കമാൻഡോ 961 കഫേ റേസറിന് 23 ലക്ഷവും ഡോമിനേറ്ററിന് 24 ലക്ഷവുമായിരുന്നു വില. മൂന്ന് വണ്ടിയിലും ഉപയോഗിക്കുന്നത് 961 സി.സി എൻജിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.