വാഹന രജിസ്ട്രേഷൻ ഫീസുകൾ കുത്തനെ കൂട്ടുന്നു
text_fieldsന്യൂഡൽഹി: രാജ്യത്തെ വാഹന രജിസ്ട്രേഷൻ ഫീസുകളിൽ വൻ വർധന വരുത്താൻ കേന്ദ്രസർക്കാർ നീക്കം. ഇതിനുള്ള കരട് വിജ്ഞാ പനം കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കി. പുതിയ പെട്രോൾ, ഡീസൽ കാറുകൾ രജിസ്ട്രർ ചെയ്യാനുള്ള ചാർജ് 5,000 രൂപയാക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. രജിസ്ട്രേഷൻ പുതുക്കാൻ 10,000 രൂപയും നൽകണം. നിലവിൽ ഇതിന് 600 രൂപയാണ് ഫീസ്.
പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ഉപയോഗം കുറക്കുന്നതിൻെറ ഭാഗമായാണ് ഇവയുടെ രജിസ്ട്രേഷൻ ചാർജ് വർധിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. ഇരുചക്രവാഹനങ്ങൾക്ക് 1000 രൂപയായിരിക്കും ഫീസ്. നിലവിൽ ഇത് 50 രൂപയാണ്. ടാക്സി വാഹനങ്ങൾക്ക് 10,000 രൂപ രജിസ്ട്രേഷൻ ഫീസായും പുതുക്കാൻ 20,000 രൂപയും നൽകണം. നിലവിൽ ടാക്സി വാഹനങ്ങൾക്ക് 1000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
ഇറക്കുമതി ചെയ്യുന്ന മോട്ടോർ സൈക്കിളുകൾ രജിസ്റ്റർ ചെയ്യാനുള്ള ഫീസ് 2500ൽ നിന്ന് 20,000 രൂപയായി ഉയർത്താനാണ് ശിപാർശ. പുതിയ നിരക്കുകൾ വൈകാതെ തന്നെ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.