ബാറ്ററിയിലോടുന്ന മൈക്രോ ബസുമായി വോക്സ്വാഗൺ
text_fieldsമൈക്രോബസിെൻറ വൈദ്യുത പതിപ്പിെൻറ നിർമാണവുമായി പ്രമുഖ വാഹനനിർമാതാക്കളായ വോക്സ്വാഗൺ മുന്നോട്ട്. സെഗ്മെൻറിൽ സാന്നിധ്യം ശക്തമാക്കുന്നതിെൻറ ഭാഗമായാണ് മൈക്രോ ബസിെൻറ ഇലക്ട്രിക്കൽ പതിപ്പ് കമ്പനി നിർമിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ ഡെട്രോയ്റ്റ് ഒാേട്ടാഷോയിലാണ് മൈക്രോബസിനെ കുറിച്ച് വോക്സ്വാഗൺ ആദ്യ പ്രഖ്യാപനം നടത്തിയത്.

മോഡലിനെ കുറിച്ചുള്ള പ്രസേൻറഷനുകൾ അവതരിപ്പിച്ചതിന് പിന്നാലെ മികച്ച പ്രതികരണമാണ് ഉപഭോക്താകളിൽ നിന്ന് ലഭിക്കുന്നതെന്ന് കമ്പനി മേധാവി ഹെർബർട്ട് ഡയസ് അറിയിച്ചു. ഇൗ വാഹനം നിർമിക്കണമെന്നു തന്നെയാണ് വാഹനപ്രേമികളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
2022ൽ മൈക്രോ ബസ് വിപണിയിലെത്തിക്കാനാണ് വോക്സ്വാഗണിെൻറ പദ്ധതി. നോർത്ത് അമേരിക്ക, യൂറോപ്പ്, ചൈന എന്നീ രാജ്യങ്ങളിലാവും ആദ്യഘട്ടത്തിൽ വിപണിയിലെത്തുക. പിന്നീട് ആഗോള തലത്തിൽ ബസ് വോക്സ്വാഗൺ അവതരിപ്പിക്കും.

വൈദ്യുത വാഹനങ്ങളുമായി ടെസ്ലയുടെ കടന്ന് വരവാണ് മറ്റ് കമ്പനികളെയും ഇൗ വഴിക്ക് ചിന്തിക്കാൻ പ്രേരിപ്പിച്ചത്. വർധിച്ചു വരുന്ന പരിസ്ഥിതി മലിനീകരണവും വഴിമാറി ചിന്തിക്കാൻ വോക്സ്വാഗണെ പ്രേരിപ്പിക്കുന്നു. 2025 ആകുേമ്പാഴേക്കും വൈദ്യുതിയിലോടുന്ന 30 വാഹനങ്ങളെങ്കിലും പുറത്തിറക്കാനുള്ള ശ്രമത്തിലാണ് വോക്സ്വാഗൺ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.