Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമലിനീകരണ വിവാദം:...

മലിനീകരണ വിവാദം: പരിഹാരത്തിന്​ 3 ബില്യൺ ചെലവ്​ വരുമെന്ന്​ വോക്​സ്​വാഗൺ

text_fields
bookmark_border
volkswagen
cancel

ഹാംബർഗ്​: ഡീസൽ എൻജിനുകളുടെ മലിനീകരണ വിവാദവുമായി ബന്ധപ്പെട്ട പ്രശ്​നം പരിഹരിക്കാൻ 3 ബില്യൺ യൂറോ(ഏകദേശം 24,000 കോടി) ചെലവ്​ വരുമെന്ന്​ വോക്​സ്​വാഗൺ. ​പ്രശ്​നം കണ്ടെത്തിയ 2.01 ടി.ഡി.​െഎ എൻജിനുകളുള്ള കാറുകൾ തിരിച്ച്​ വിളിച്ച്​ പുതിയ ഘടകങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കുന്നതിനാണ്​ ഇത്രയും തുക ചെലവാകുക.

വടക്കേ അമേരിക്കൻ രാജ്യങ്ങളിലെ കാറുകളാണ്​ തിരിച്ച്​ വിളിക്കുക. കൂടുതൽ സമയവും സാ​േങ്കതിക വിദ്യയും ആവശ്യമായി വരുന്ന പ്രവർത്തിയാണ്​ ഇതെന്ന്​ വോക്​സ്​വാഗൺ അറിയിച്ചു.

2015 സെപ്​തംബറിലാണ്​ കമ്പനിയെ പിടിച്ച കുലുക്കിയ മലിനീകരണ വിവാദം ഉണ്ടായത്​. മലിനീകരണ പരിശോധനയിൽ നിന്ന്​ രക്ഷപ്പെടാൻ 11 മില്യൺ ഡീസൽ വാഹനങ്ങളിൽ സോഫ്​റ്റ്​വെയർ ഘടിപ്പിച്ചുവെന്ന ആരോപണം വോക്​സ്​വാഗൺ സമ്മതിക്കുകയായിരുന്നു. 2016ൽ ഇൗ കുറ്റത്തിന്​ 25 ബില്യൺ ഡോളർ വോക്​സ്​വാഗൺ പിഴയായി ഒടുക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:volkswagenautomobilemalayalam newsDiesel ScandalEmmision scandal
News Summary - Volkswagen to Take New $2.9 Billion Charge From Diesel Scandal
Next Story