Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവോൾവോയുടെ എമർജൻസി...

വോൾവോയുടെ എമർജൻസി ബ്രേക്കിങ്ങിൽ രക്ഷപ്പെടുന്ന കുട്ടിയുടെ വീഡിയോ വൈറൽ ആകുന്നു

text_fields
bookmark_border
Volvo-truck-emergency-brake
cancel

വാഹന നിർമാതാക്കളിൽ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്​ചയും കാണിക്കാത്ത കമ്പനിയാണ്​ വോൾവോ. കാറുകൾ മുതൽ ട്രക്ക്​ വരെ നീളുന്ന വോൾവോ വാഹനങ്ങളുടെ മുഖമുദ്ര തന്നെ സുരക്ഷയാണ്​. സ്വീഡിഷ്​ നിർമാതാക്കളായ വോൾവോയുടെ അത്യാധുനിക സുരക്ഷ സംവിധാനം ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കുന്ന വീഡിയോയാണിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നത്​. 

വോൾവോ എഫ്​.എച്ച്​ സിരീസ്​ ട്രക്കി​​​െൻറ എമർജെൻസി ബ്രേക്കിങ്​ സിസ്​റ്റത്തി​​​െൻറ കഴിവ്​ തെളിയിക്കുന്നതാണ്​ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ. നോർവേയിൽ ബസിൽ നിന്നിറങ്ങിയ കുട്ടി മറുവശത്ത്​ വരുന്ന വാഹനങ്ങൾ ശ്രദ്ധിക്കാതെ റോഡ്​ ക്രോസ്​ ചെയ്യുന്നു. ആ സമയത്ത്​  എതിർദിശയിൽ നിന്ന്​ വോൾവോയുടെ ട്രക്ക്​ പാഞ്ഞുവരുന്നു. ട്രക്കി​​​െൻറ ഡ്രൈവർ അവസാന നിമിഷമാണ്​ കുട്ടിയെ കാണുന്നത്​. എന്നാൽ വോൾവോയുടെ ​എമർജൻസി ബ്രക്കിങ്​ സംവിധാനം കൃത്യസമയത്ത്​ പ്രവർത്തിക്കുകയും കുട്ടി രക്ഷപ്പെടുകയുമായിരുന്നു.

 

സുരക്ഷക്കായി വോൾവോ ട്രക്കുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന സംവിധാനമാണ്​ എമർജൻസി ബ്രേക്കിങ്​. കാമറ, റഡാർ യൂണിറ്റ്​ എന്നിവ ചേർന്നതാണ്​ എമർജൻസി സിസ്​റ്റം. മുന്നിൽ എന്തെങ്കിലും പ്രതിബന്ധം ഉണ്ടായാൽ അത്​ തിരിച്ചറിയുന്നതിനായി റഡാറും കാമറയും എമർജൻസി ബ്രേക്കിങ്​ സംവിധാനത്തെ സഹായിക്കും. പ്രതിബന്ധം കണ്ടിട്ടും വോൾവോയുടെ ഡ്രൈവർ ബ്രേക്ക്​ ചെയ്​തില്ലെങ്കിൽ ഒാ​േട്ടാമാറ്റിക്കായി എമർജൻസി ബ്രേക്കിങ്​ സിസ്​റ്റം അത്​ ചെയ്യും. പിന്നിൽ വരുന്ന വാഹനത്തിന്​ സഡൻ ബ്രേക്കിങ്ങിനെ സംബന്ധിച്ച്​ മുന്നറിയിപ്പും ​എമർജൻസി ബ്രേക്കിങ്​ സംവിധാനം നൽകും. നോർവേയിൽ കുട്ടിയുടെ ജീവൻ രക്ഷിച്ചതും ഇതേ എമർജൻസി ബ്രേക്കിങ്​ സിസ്​റ്റമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:norwayautomobilevolvomalayalam newsemergency braking system
News Summary - This Volvo truck's sharp emergency braking system and alert driver saved a kid's life-Hotwheels
Next Story