റോഡ് മുറിച്ച്കടക്കാൻ സഹായിച്ച ഇൗ യുവതിയാണ് ഇപ്പോൾ ചൈനയിലെ താരം
text_fieldsകാൽനട യാത്രക്കാരോട് പൊതുവെ നല്ല സമീപനം പുലർത്തുന്നവരല്ല വാഹന യാത്രക്കാർ. റോഡ് ക്രോസ് ചെയ്യാനായി നിൽക്കുന്ന യാത്രക്കാരെ പലപ്പോഴും അവജ്ഞയോടെ പരിഗണിക്കുന്ന സമീപനമാണ് വാഹനയാത്രികർ സ്വീകരിക്കുന്നത്. ഇതിൽ നിന്ന് വ്യത്യസ്ത സമീപനം സ്വീകരിച്ച യുവതിയാണ് ഇപ്പോൾ ചൈനയിൽ താരമാവുന്നത്.
ചൈനയിലെ തിരക്കേറിയ ഒരു റോഡ് മുറിച്ച് കടക്കാൻ വികലാംഗന് സഹായമെത്തിച്ചാണ് യുവതി സാമൂഹിക മാധ്യമങ്ങളിൽ താരമായത്. റോഡിൽ മുറിച്ചുകടക്കാൻ ഒരാൾ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ മറ്റൊന്നും ആലോചിക്കാതെ നടുറോഡിൽ വാഹനം നിർത്തി യുവതി അയാളെ സഹായിക്കാൻ ഇറങ്ങുകയായിരുന്നു. വാഹനത്തിൽ നിന്നിറങ്ങി കൈ പിടിച്ച് അയാളെ റോഡ് ക്രോസ് ചെയ്യിച്ചതിന് ശേഷമാണ് യുവതി പിൻവാങ്ങിയത്. ട്രാഫിക് സിഗ്നലിലെ സി.സി.ടി.വി കാമറകളിലാണ് ഇൗ ദൃശ്യങ്ങൾ പതിഞ്ഞത്.
നവംബർ 17ന് നടന്ന സംഭവത്തിെൻറ വീഡിയോ ചൈനീസ് മാധ്യമമായ പീപ്പൾസ് ഡെയിലിയുടെ ട്വിറ്റർ പേജിലൂടെയാണ് പുറത്ത് വന്നത്. ഇതുവരെ ലക്ഷകണക്കിന് ആളുകളാണ് വീഡിയോ കാണുന്നത്. യുവതിയുടെ പ്രവർത്തിയെ അനുമോദിച്ച് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.