വാഹന മേഖലയിലെ പ്രതിസന്ധി: തൊഴിൽ നഷ്ടമായത് മൂന്നര ലക്ഷം പേർക്ക്
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ഓട്ടോമൊബൈൽ സെക്ടറിൽ തുടരുന്ന പ്രതിസന്ധി മൂലം ഇതുവരെ തൊഴിൽ നഷ്ടമായത് മൂന്നര ലക്ഷം പേർക്കെന്ന് റിപ്പോർട്ട്. വിൽപന ഇടിഞ്ഞതോടെ നിർമാണശാലകൾ താൽക്കാലികമായി അടച്ചിടാൻ വാഹന നിർമാതാക്കൾ നിർബന്ധിതരായിരുന്നു. ഇത് തൊഴിൽ നഷ്ടത്തിനിടയാക്കി.
ഇരുചക്ര നിർമാതാക്കളും കാർ നിർമാതാക്കളും ചേർന്ന് ഏകദേശം 15,000 പേരെയാണ് പിരിച്ച് വിട്ടതെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പുറമേ വാഹന ഘടകങ്ങൾ നിർമിക്കുന്ന കമ്പനികൾ ഏകദേശം ഒരു ലക്ഷം പേരെയും ഒഴിവാക്കിയിരുന്നു. എന്നാൽ, ഈ കണക്കുകൾക്ക് അപ്പുറത്തുള്ള തൊഴിൽ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ നികുതിയിളവ് നൽകണമെന്നാണ് വാഹനനിർമാതാക്കളുടെ പ്രധാന ആവശ്യം. ഇതിന് പുറമേ ഉപഭോക്താക്കൾക്കും ഡീലർമാർക്കും കൂടുതൽ വായ്പ ലഭ്യമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്. അതേസമയം, റിസർവ് ബാങ്ക് വായ്പ പലിശ നിരക്കുകൾ കുറച്ചത് ഓട്ടോമൊബൈൽ സെക്ടറിന് ഗുണകരമാവുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.