കാർ,ബൈക്ക് ഇൻഷൂറൻസിന് സെപ്തംബർ ഒന്ന് മുതൽ ചെലവേറും
text_fieldsന്യൂഡൽഹി: സെപ്തംബർ ഒന്ന് മുതൽ കാർ, ബൈക്ക് ഇൻഷൂറൻസിന് ചെലവ് വർധിക്കും. സുപ്രീംകോടതി നിർദേശത്തിെൻറ അടിസ്ഥാനത്തിൽ ദീർഘകാലത്തേ തേർഡ് പാർട്ടി വാഹന ഇൻഷൂറൻസ് നിർബന്ധമാക്കി െഎ.ആർ.ഡി.എ.െഎ ഉത്തരവിറക്കിയതോടെയാണിത്. കാറുകൾക്ക് മൂന്ന് വർഷത്തേക്കും ഇരുചക്രവാഹനങ്ങൾ അഞ്ച് വർഷത്തേക്കും ഇൻഷൂറൻസ് എടുക്കണമെന്നാണ് സുപ്രീംകോടതി നിർദേശം.
1000 സി.സിക്ക് താഴേയുള്ള കാറുകൾക്ക് മൂന്ന് വർഷത്തേക്ക് 5286 രൂപയായിരിക്കും ഇൻഷൂറൻസ്. 1000-1500 സി.സിക്ക് 9,534 1500 സി.സിക്ക് മുകളിൽ 24,305 രൂപയുമായിരിക്കും ഇൻഷൂറൻസ്. 75 സി.സിക്ക് താഴേയുള്ള ബൈക്കുകൾക്ക് അഞ്ച് വർഷത്തേക്ക് ഇൻഷൂറൻസായി 1,045 രൂപ നൽകണം. 75–155 സി.സിക്ക് 3,285 രൂപയും 150–350 സി.സിക്ക് ഇടയിലുള്ളവക്ക് 5453 രൂപയും 350 സി.സിക്ക് മുകളിൽ 13,034 രൂപയുമായിരിക്കും ഇൻഷൂറൻസ്.
ഇതുമായി ബന്ധപ്പെട്ട സർക്കുലർ ഇൻഷൂറൻസ് റെഗുലേറ്ററി അതോറിറ്റി പുറത്തിറക്കി. സെപ്തംബർ ഒന്ന് മുതൽ പുതിയ നയം നടപ്പാക്കി തുടങ്ങാനാണ് ഇൻഷൂറൻസ് കമ്പനികൾക്ക് അതോറിറ്റിയുടെ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.