ടാറ്റ ഇലക്ട്രിക്കാവുേമ്പാൾ
text_fieldsന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണി ഭാവിയിൽ ഭരിക്കുക ഇലക്ട്രിക് കാറുകളായിരിക്കും. ഡൽഹി ഉൾപ്പടെയുള്ള വൻ നഗരങ്ങളിൽ ഉയരുന്ന മലിനീകരണം വാഹനി വിപണിയെ മാറ്റി ചിന്തിപ്പിക്കുന്നുണ്ട്. 2030ന് മുമ്പ് സമ്പൂർണ്ണ വൈദ്യുതവൽക്കരണമാണ് വിപണി ലക്ഷ്യമിടുന്നത്. ഇൗ സാധ്യതകൾ മുന്നിൽ കണ്ടാണ് ഒരുപറ്റം വൈദ്യുത വാഹനങ്ങളുമായി ടാറ്റമോേട്ടാഴ്സ് ഒാേട്ടാ എക്സ്പോയിൽ എത്തുന്നത്.
ആറ് വൈദ്യുതവാഹനങ്ങളാണ് വരുന്ന എക്സ്പോയിൽ ടാറ്റ അവതരിപ്പിക്കുക. ടിഗോറുൾപ്പടെ നിലവിലുള്ള ചില കാറുകളും ഇലക്ട്രിക് വേർഷനും കമ്പനി അവതരിപ്പിക്കും. ഇതിനൊപ്പം ചില പുതിയ വൈദ്യുത വാഹനങ്ങളും ടാറ്റ അവതരിപ്പിച്ചേക്കും.
2030ന് മുമ്പ് സമ്പൂർണമായി ഇലക്ട്രിക് വാഹനങ്ങളെന്ന ലക്ഷ്യം മുൻനിർത്തി നീങ്ങുന്ന സർക്കാറിന് െഎക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് പുതിയ മോഡലുകളിലുടെ ചെയ്യുന്നതെന്ന് ടാറ്റ മോേട്ടാഴ്സ് വക്താവ് പറഞ്ഞു. സമ്പൂർണ്ണമായ വൈദ്യുത വാഹനങ്ങൾ എന്ന ലക്ഷ്യം പൂർത്തികരിക്കാൻ സർക്കാറിനൊപ്പം നിൽക്കുമെന്ന് ടാറ്റ മോേട്ടാഴ്സ് സി.ഇ.ഒയും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.