മഹീന്ദ്രയുടെ കൊച്ചു സുന്ദരന്‍
text_fieldsഡബ്ളോ സിംഗ്ളോ എന്നൊക്കെ പറയുന്നതുകേട്ടാല്‍ മുട്ട ഓംലെറ്റിന്‍െറ കാര്യമാണെന്ന് കരുതി ചര്‍ച്ചക്ക് പോകരുത്. ചിലപ്പോള്‍ മഹീന്ദ്രയുടെ വണ്ടികളെക്കുറിച്ച് ചോദിക്കുന്നതുമാവാം. വായില്‍ കൊള്ളാത്ത പേരാണെങ്കിലും ‘ഒ’ യില്‍ അവസാനിപ്പിച്ചാല്‍ ഒടുക്കത്തെ ഭാഗ്യമാണെന്ന വിശ്വാസം മഹീന്ദ്രക്കുണ്ട്. ഇതില്‍ പിന്നെയാണ് വിചിത്രമായ പേരുകളില്‍ വണ്ടികള്‍ ഇറങ്ങിത്തുടങ്ങിയത്. ബൊലേറോയും വെരീറ്റോയും ഒക്കെ സാധാരണ പേരുകളാണെങ്കില്‍ അവരുടെ ആഡംബര എസ്.യു.വിയുടെ പേര് പറയാന്‍ സാമാന്യ വിദ്യാഭ്യാസം പോരാതെവരും. എക്സ്.യു.വി 500 എന്നാണ് എഴുത്തെങ്കിലും വായിക്കേണ്ടത് ഫൈവ് ഡബിള്‍ഒ എന്നാണ്. നാട്ടുകാര്‍ വായിക്കുന്നതെങ്ങനെയായാലും വണ്ടിയുടെ ഓട്ടത്തിന് വിത്യാസമൊന്നും വരുന്നില്ല. ദോഷം പറയരുതല്ളോ വമ്പന്‍ വിജയമായിരുന്നു ഈ വണ്ടി. റോഡിലൂടെ പുലിപോലെ വരുന്നതുകണ്ടാല്‍ ഓ എന്ന് അറിയാതെ പറഞ്ഞുപോകും. നിര്‍ത്തിയിട്ടതുകണ്ടാല്‍ ഓടിച്ചെല്ലാനും തോന്നും. ഈ വിജയന്‍െറ അനുജനായിട്ടാണ് ടി.യു.വി 300 അഥവാ ത്രീ ഡബ്ള്‍ഒ വന്നത്. പിറന്നുവീണിട്ട് അധികകാലം ആയിട്ടില്ല. ഇപ്പോള്‍ പിച്ചവെക്കുന്ന പ്രായമാണ്. പക്ഷേ യൗവനത്തില്‍ നാനാദിക്കുകളിലും പേരുകേള്‍പ്പിക്കുമെന്നാണ് ഹസ്തരേഖയില്‍ കാണുന്നത്. മഹീന്ദ്രയുടെ ജീനല്ളേ ഒരിക്കലും മോശമാകില്ല. ഇപ്പോള്‍ ഇതിലും ഇളയത് ഒന്ന് മഹീന്ദ്രയുടെവീട്ടിലുണ്ട്. എക്സ്.യു.വി 100 എന്നോ കെയുവി 100 എന്നോ ആയിരിക്കും പേരെന്നാണ് ഇപ്പോഴുള്ള സൂചന. അവസാനത്തെ മൂന്ന് അക്ഷരം വായിക്കേണ്ടത് വണ്‍ ഡബ്ള്‍ഒ എന്നാണെന്ന് ഇനി പറഞ്ഞുതരില്ല. മഹീന്ദ്ര എസ് 101 എന്ന പേരിലാണ് ഈ കാര്‍ വികസിപ്പിച്ച് കൊണ്ടുവന്നത്. പരീക്ഷണഓട്ടം നടത്താന്‍ റോഡിലിറക്കിയപ്പോള്‍ പാപ്പരാസികള്‍ എടുത്ത് ഇന്‍റര്‍നെറ്റിലിട്ടിരിക്കുന്ന പടങ്ങള്‍ കണ്ട് മാരുതിയുടെയും ഹ്യുണ്ടായിയുടെയും നിസാന്‍െറയുമൊക്കെ ശ്വാസം നിലച്ചിരിക്കുകയാണ്. കാരണം ഒരു കൊച്ചു സുന്ദരന്‍ എസ്.യു.വിയാണിത്. സുസുക്കി വാഗണ്‍ആര്‍ പോലുള്ള വണ്ടികള്‍ക്കായിരിക്കും ഭീഷണി. കാറിന്‍െറ മനസ്സും എസ്.യു.വിയുടെ ശരീരവുമാണ് ഇവനുള്ളതെങ്കില്‍ കളി മാറും. ജപ്പാന്‍െറയും കൊറിയയുടെയുമൊന്നും സഹായമില്ലാതെയും നമുക്ക് കാറോടിച്ച് കളിക്കാന്‍ പറ്റും. മുബൈയിലെ റോഡുകളില്‍ പലയിടത്തും ഇതിനെ കണ്ടവരുണ്ട്. കാര്‍ഭ്രാന്തന്മാരുടെ കണക്കുകൂട്ടല്‍ അനുസരിച്ച് അടുത്തവര്‍ഷം ആദ്യം വില്‍പനക്കത്തെും. അടുക്കളയിലെ സ്റ്റോറേജ് കണ്ടെയ്നര്‍ പോലെ ഒന്നിനുള്ളില്‍ മറ്റൊന്ന് ഇറക്കിവെക്കാമെന്ന് തോന്നുന്ന വിധത്തിലാണ് ഡബ്ള്‍ഒ പരമ്പരയിലെ വണ്ടികള്‍ ഇറക്കുന്നത്. മുകളില്‍നിന്ന് താഴേക്ക് വരുമ്പോള്‍ വലിപ്പം കുറഞ്ഞുവരും. പഴ്സിന് കനത്തിനനുസരിച്ച് ഏത് വേണമെങ്കിലും വാങ്ങാം. എല്ലാംകൂടി വാങ്ങിയാലും നഷ്ടമില്ല. കാരണം ഓരോന്നിനും ഓരോ ഉപയോഗമാണ്. 1.2 ലിറ്ററിന്‍െറ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും ടി.യു.വി 300 ല്‍ ഉള്ള ഡീസല്‍ എന്‍ജിനും 100ല്‍ പ്രതീക്ഷിക്കാം. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സും ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലും ഉണ്ടാവാം. ഒത്താല്‍ അടുത്ത ഡല്‍ഹി ഓട്ടോ എക്സ്പോയില്‍വെച്ച് കൂടുതല്‍ വിശേഷമൊക്കെ പറയാമെന്നാണ് മഹീന്ദ്രയുടെ നിലപാട്. അപ്പോഴേക്കുമൊക്കെയെ ഇവന്‍െറ കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാവാന്‍ സാധ്യതയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.