Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2016 11:07 PM IST Updated On
date_range 1 Aug 2016 11:07 PM ISTസ്കോഡയുടെ അലാസ്കന്‍ കരടി
text_fieldsbookmark_border
സ്കോഡയെന്നാല്‍ ഉന്നത നിലവാരമെന്നാണ് വാഹന ലോകത്തെ നിര്‍വ്വചനം. ഒക്ടാവിയയും സൂപ്പര്‍ബും യതിയും മാത്രമുണ്ടായിരുന്ന കാലത്ത് അത് ശരിയായിരുന്നു. ഇപ്പോഴങ്ങിനെയൊക്കെ പറയാനാകുമോ എന്തോ?. കാരണം സ്കോഡയെന്ന പേരിലാണ് റാപ്പിഡിനെ പോലെ ശരാശരിക്കാരനായൊരു കാറും പുറത്തിറങ്ങുന്നത്. ഇടക്കാലത്തിറങ്ങിയ ഫാബിയ എന്ന മോഡലും ഒരുപാട് പേരുദോഷം കേള്‍പ്പിച്ചിരുന്നു. എങ്കിലും 120 വര്‍ഷത്തെ ചരിത്രമുള്ള ചെക്ക് കമ്പനി ലോകത്താകമാനം ലക്ഷക്കണക്കിന് കാറുകള്‍ വിറ്റഴിച്ചിട്ടുണ്ട്. നിലവില്‍ ജര്‍മ്മന്‍ വാഹന ഭീമനായ ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്‍െറ ഉടമസ്ഥതയിലാണ് സ്കോഡ. ഇപ്പോഴിതൊക്കെ പറയാനൊരു കാരണമുണ്ട്. സ്കോഡയൊരു ഏഴ് സീറ്റുള്ള വാഹനം പുറത്തിറക്കാന്‍ പോകുന്നു. ഇതിലെന്താ പ്രത്യേകത എന്നല്ളേ. കമ്പനി അതിന്‍െറ ചരിത്രത്തിലിതുവരെ ഇത്തരമൊരും വാഹനം പുറത്തിറക്കിയിട്ടില്ല എന്നതുതന്നെ. പുത്തന്‍ അവതാരത്തിന്‍െറ പേര് കോഡിയാക്ക്. അമേരിക്കന്‍ സംസ്ഥാനമായ അലാസ്കയില്‍ കാണപ്പെടുന്ന ഹിമക്കരടികയാണ് കോഡിയാക്ക്. മഞ്ഞുമനുഷ്യനായ യതിയുടെ പേര് നേരത്തെ തെരഞ്ഞെടുത്ത സ്കോഡ കോഡിയാക്കിയലൂടെ ലക്ഷ്യമിടുന്നത് പുതിയ ഏഴ് സീറ്റ് വിപ്ളവമാണ്.
കോഡിയാക്കിന്‍െറ പരീക്ഷണ ഓട്ടം തുടങ്ങിയിട്ട് ഏറെ നാളായി. ഒക്ടോബറില്‍ നടക്കുന്ന പാരീസ് മോട്ടോര്‍ ഷോയില്‍ വാഹനം അവതരിപ്പിക്കുമെന്നാണ് സൂചന. ഇന്ത്യയിലത്തൊന്‍ പിന്നെയും താമസിക്കും. ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്‍െറ MQB പ്ളാറ്റ്ഫോമിലാണ് കോഡിയാക്ക് നിര്‍മ്മിക്കുന്നത്. സൂപ്പര്‍ബ് നിര്‍മ്മിച്ചിരിക്കുന്നതും ഇതിലാണ്. 125 ബി.എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനും, 150ബി.എച്ച്.പി കരുത്തുള്ള 2.0ലിറ്റര്‍ TDI ഡീസല്‍ എഞ്ചിനും വാഹനത്തിനുണ്ടാകും. ഇന്ത്യയില്‍ ഡീസല്‍ വേരിയന്‍െറുകള്‍ മാത്രമെ അവതരിപ്പിക്കാന്‍ സാധ്യത ഉള്ളൂ. ഉയര്‍ന്ന മോഡലുകളില്‍ ഓട്ടോമാറ്റിക് സംവിധാനവും ഉള്‍പ്പെടുത്തും. സ്കോഡയുടെ രൂപകല്‍പ്പന വിഭാഗം മേധാവി ജോസഫ് കബാന്‍െറ നേതൃത്വത്തിലായിരുന്നു കോഡിയാക്കിനെ ഡിസൈന്‍ പൂര്‍ത്തിയാക്കിയത്. ഓഡിയുടെ എസ്.യു.വികളെ അനുസ്മരിപ്പിക്കുന്ന വാഹനം അത്ര വലുതല്ല. 4,697എം.എം നീളവും 1,882എം.എം വീതിയും 2.7 മീറ്റര്‍ വീല്‍ബേസുമാണ് വാഹനത്തിനുഉള്ളത്. 190 എം.എം ആണ് ഗ്രൗണ്ട് ക്ളിയറന്‍സ്. 20ഇഞ്ച് വീലുകള്‍ ഓപ്ഷണലാണ്. വലിയ ഗ്രില്ലുകളും വീല്‍ ആര്‍ച്ചുകളും എല്‍.ഇ.ഡി ഹെഡ്ലൈറ്റുകളും ടെയില്‍ ലാമ്പുകളും ഒക്കെച്ചേര്‍ന്ന് കരുത്തും ഭംഗിയും ഒത്തുചേര്‍ന്നിരിക്കുന്നു കോഡിയാക്കിന്.
ഉള്ളിലത്തെിയാല്‍ മറ്റൊരു സ്കോഡയിലും കാണാത്ത ആഢംബരവും ഭംഗിയുമാണ്. സൂപ്പര്‍ബുമായി സാമ്യമില്ലാത്ത ഇന്‍െറീരിയര്‍ കൂടുതല്‍ കാലികമെന്ന് പറയാം. പുതുപുത്തന്‍ സ്കോഡ കണക്ട് ടച്ച്സ്ക്രീന്‍ ആധുനികനാണ്. 360ഡിഗ്രി കാമറകള്‍ നല്‍കുന്ന കൃത്യമായ ദൃശ്യങ്ങളും ഇതില്‍ ലഭിക്കും. ഇലക്ട്രിക് ആയി നിയന്ത്രിക്കാവുന്ന മുന്‍ സീറ്റുകള്‍, മറിച്ചിടാവുന്ന രണ്ടും മൂന്നും നിര സീറ്റുകള്‍, 270ലിറ്റര്‍ ബൂട്ട് തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകള്‍. ഏറ്റവും വലിയ സവിശേഷതയായ മൂന്നാം നിര സീറ്റ് അത്ര സൗകര്യമുള്ളതല്ല. മുതിര്‍ന്ന ആളുകള്‍ക്ക് സുഖമായി ഇരിക്കാനുള്ളതിനേക്കാള്‍ കുട്ടികള്‍ക്കാണിത് ചേരുക. അഡാപ്ടീവ് ക്രൂസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ബ്രേക്കിങ്ങ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാകാന്‍ സാധ്യത ഇല്ല. സിമ്പിളി ക്ളെവര്‍ എന്ന് സ്കോഡ വിളിക്കുന്ന പ്രത്യേകതകളായ മാഗ്നറ്റിക് ഫ്ളാഷ്ലൈറ്റ്, ഡോറില്‍ പിടിപ്പിച്ചിരിക്കുന്ന കുട തുടങ്ങിയ പ്രത്യേകതകള്‍ ഇവിടേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2017 അവസാനത്തോടെ ഇന്ത്യയിലത്തെുന്ന കോഡിയാക്കിന് പ്രതീക്ഷിക്കപ്പെടുന്ന വില 25 ലക്ഷമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story