Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2016 12:36 AM GMT Updated On
date_range 19 July 2016 12:36 AM GMTഡി-മാക്സ്, ഗമകാട്ടാനൊരു ട്രക്ക്
text_fieldsbookmark_border
ട്രക്കുകള്‍ക്കെന്തിനാ ഭംഗിയെന്ന് ചിന്തിച്ചിരുന്ന കാലമുണ്ടായിരുന്നു. നല്ല കട്ടിയും കനവുമുള്ള ഇരുമ്പുപുയാഗിച്ച് നിര്‍മ്മിച്ചിരുന്ന ട്രക്കുകളില്‍ കയറി വിയര്‍ത്ത് കുളിച്ച് യാത്ര ചെയ്തിരുന്ന നാളുകളായിരുന്നു അത്. വിപണന വാഹനങ്ങള്‍ എന്ന ഗണത്തില്‍പെട്ട ഇവക്ക് ആകെ വേണ്ടത് നല്ല ബലമായിരുന്നു. ആനയെ കയറ്റിയാലും തകരാത്ത ബലം. ഇപ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി മാറുകയാണ്. പിക്കപ്പ് ഗണത്തില്‍പെടുന്ന വാഹനങ്ങളുടെ രൂപവും ഭാവവുമൊക്കെ വ്യത്യസ്തമായി തുടങ്ങി. വിദേശ രാജ്യങ്ങളില്‍ ഈ മാറ്റം നേരത്തെ തുടങ്ങി. ഇന്ത്യയിലത്തെിയാല്‍, സ്വദേശി നിര്‍മ്മാതാക്കളായ ടാറ്റയും മഹീന്ദ്രയുമാണ് ഈ ഗണത്തിലുള്ള വാഹനങ്ങള്‍ നിര്‍മ്മിച്ച് വിജയിപ്പിച്ചത്. ടാറ്റയുടെ സെനണ്‍ XT, മഹീന്ദ്രയുടെ സ്കോര്‍പ്പിയോ ഗേറ്റ് വേ എന്നിവ സാമാന്യമായി ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തിയിരുന്നു. 2014ല്‍ ജാപ്പനീസ് നിര്‍മ്മാതാക്കളായ ഇസുസു ഡി-മാക്സ് എന്ന പേരില്‍ ഒരു ലൈറ്റ് പിക്കപ്പ് ട്രക്ക് പുറത്തിറക്കിയെങ്കിലും അതത്ര വിജയിച്ചിരുന്നില്ല. ഇതിന്‍െറ പരിഷ്കരിച്ച പതിപ്പ് കമ്പനി ഇന്ത്യയിലത്തെിച്ചിരിക്കുകയാണിപ്പോള്‍. ആഢംബരവും കരുത്തും ഒന്നിച്ചിണക്കിയ പുതുപുത്തന്‍ ഡി-മാക്സ് വി-ക്രോസ്.
രൂപം
ഡി-മാക്സിന്‍െറ പുത്തന്‍ തലമുറ വാഹനമാണ് ഇസുസു ഇന്ത്യയില്‍ എത്തിക്കുന്നത്. തായ്ലന്‍ഡിലും മറ്റും നിലവില്‍ വില്‍ക്കുന്ന മോഡല്‍കൂടിയാണിത്. പഴയതിനേക്കാള്‍ വലിയ വാഹനമാണിത്. ഡി-മാക്സിന്‍െറ പ്ളാറ്റ്ഫോം ഏതാണെന്ന് കേട്ടാല്‍ ഞെട്ടും. സാക്ഷാല്‍ ഷെവ്രൊലെ ട്രയല്‍ബൈ്ളസറിന്‍േറത് തന്നെ. ഇരു വാഹനങ്ങളും തമ്മില്‍ അതുകൊണ്ടുതന്നെ ചില സാമ്യങ്ങളും കാണാം. ഡോറുകളും വിന്‍ഡോകളും ഏകദേശം ഒരുപോലെയാണ്. നാം പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലിയ വാഹനമാണിത്. ഉയര്‍ന്ന ബോണറ്റ്, കൂറ്റന്‍ ക്രോം ഗ്രില്ലുകള്‍, കണ്ണില്‍ തറക്കുന്ന ബമ്പര്‍, വലുപ്പമേറിയ വീല്‍ ആര്‍ച്ചുകള്‍, റൂഫ് റെയില്‍ എല്ലാംകൂടി ചേരുമ്പോള്‍ വല്ലാത്തൊരു റോഡ് സാന്നിധ്യം വാഹനം നല്‍കും. രണ്ടാം നിര സീറ്റുകള്‍ക്കുശേഷം മികച്ച രീതിയില്‍ ഇണക്കിച്ചേര്‍ത്ത സ്റ്റോറേജ് ഏരിയ ഉണ്ട്. അകലങ്ങളിലെ ഫാം ഹൗസിലേക്ക് പോകാനും കാടും മലയും താണ്ടാനും ഫോര്‍വീല്‍ ഡ്രൈവും സഹായിക്കും.
ഉള്‍വശം
ഉള്ളിലത്തെിയലും ചില ട്രയല്‍ബൈ്ളസര്‍ സാമ്യങ്ങള്‍ കാണാം. ഡാഷ്ബോര്‍ഡിലെ ഉരുണ്ട എ.സി നിയന്ത്രണങ്ങള്‍ ഇതില്‍ പ്രധാനമാണ്. നല്ല ഫിറ്റും ഫിനിഷുമുള്ള ഉള്‍വശം വിലകൂടിയ എസ്.യു.വികള്‍ക്ക് സമം. തിളങ്ങുന്ന പ്ളാസ്റ്റിക്കിന്‍േറയും സില്‍വറിന്‍േറയും ഭാഗങ്ങള്‍ കൂടുതല്‍ ഭംഗി നല്‍കുന്നുണ്ട്. സ്റ്റിയറിങ്ങ് വീലിലെ നിയന്ത്രണങ്ങള്‍, ഏഴ് ഇഞ്ച് ടച്ച് സ്ക്രീന്‍, യു.എസ്.ബി, ഓക്സ്, ബ്ളൂടൂത്ത് കണക്ടിവിറ്റി തുടങ്ങിയവ ആഢംബര കാറുകള്‍ക്ക് സമം. സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനമില്ലാത്തത് കുറവാണ്. എടുത്തുപറയാവുന്ന പോരായ്മ പാര്‍ക്കിങ്ങ് സെന്‍സറുകളുടെ അഭാവമണ്. ഇത്തരമൊരു കൂറ്റന്‍ വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ കാമറ അല്ളെങ്കില്‍ സെന്‍സറുകള്‍ ഉണ്ടാവുകയെന്നത് വലിയ ആശ്വാസമാകുമായിരുന്നു. സൈഡ് മിററുകള്‍ ഇലക്ട്രിക് ആയി ക്രമീകരിക്കാവുന്നതാണ്. എ.ബി.എസ്, ഇരട്ട എയര്‍ബാഗുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്. ഇരിക്കാന്‍ സുഖമുള്ള സീറ്റുകളും മികച്ച ലെഗ്റൂമും ഹെഡ്റൂമും കൂടി ചേരുമ്പോള്‍ യാത്ര ആയാസ രഹിതമാകും.
2.5ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 136ബി.എച്ച്.പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. തുടക്കത്തില്‍ ഗിയര്‍ ലിവറില്‍ അനുഭവപ്പെടുന്ന വിറയല്‍ യാത്ര തുടരുമ്പോള്‍ വേഗത്തില്‍ മാറും. ലൈറ്റ് ക്ളച്ചാണ്. നേര്‍രേഖയില്‍ കൃത്യമായി ഉല്‍പ്പാദിപ്പിക്കുന്ന കരുത്താണ് എഞ്ചിന്‍െറ പ്രത്യേകത. ഇത് നഗരനിരത്തുകളില്‍ ഉള്‍പ്പടെ മികച്ച ഡ്രൈവിങ്ങ് സുഖം നല്‍കും. 12.91ലക്ഷം കൊടുത്താല്‍ ഡി-മാക്സ് വി ക്രോസിനെ സ്വന്തമാക്കാം. എതിരാളികളെക്കാള്‍ അല്‍പ്പം വില കൂടുതലാണെങ്കിലും മുടക്കുന്ന പണത്തിന് കൃത്യമായ മൂല്യം നല്‍കുന്ന വാഹനമാണിത്. സാധാരണ ഡ്രൈവിങ്ങ് ലൈസന്‍സ് ഉപയോഗിച്ച്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story