കുഞ്ഞു അബ്ദുല്ല ചോദിച്ചു, അമീർ മുഹമ്മദ് നൽകി; മേഴ്സിഡസ് കാർ
text_fieldsജിദ്ദ: പിതാവിെൻറ ഒക്കത്തിരുന്ന് കിരീടാവകാശിയെ കാണാൻ പോവുേമ്പാൾ ഇത്ര വലിയ സമ്മാനം തന്നെ തേടി എത്തുമെന്ന് ആ ബാലൻ നിനച്ചിരിക്കുമോ? തബൂക്കിലെ ആൾകൂട്ടത്തിനിടയിൽ കുഞ്ഞു അബ്ദുല്ലയോട് കുശലം ചോദിച്ചതായിരുന്നു കിരീടാവകാശി. സ്നേഹവാത്സല്യത്തോടെ എന്താ വേണ്ടതെന്ന ചോദ്യത്തിന് അബ്ദുല്ല കൈ ചൂണ്ടിയത് കിരീടാവകാശിയുടെ കാറിന് നേരെ. അവെൻറ സമ്മാനമോഹം കേട്ടിട്ടാവണം ഒരു നിമിഷം കിരീടാവകാശി മൂക്കത്ത് വിരൽ വെച്ചു. നിറപുഞ്ചിരി സമ്മാനിച്ച് നിമിഷ നേരംകൊണ്ട് അദ്ദേഹം കാറിൽ കയറി.... അമീർ മുഹമ്മദ് ബിൻസൽമാെൻറ തബൂക്ക് സന്ദർശനത്തിനിടയിലായിരുന്നു ഇത്രയും രംഗങ്ങൾ. അബ്ദുല്ലയുടെ ആവശ്യം മുഖവിലക്കെടുത്ത് കിരീടാവകാശി മെഴ്സിഡസ് കാർ സമ്മാനമായി അവെൻറ വീട്ടിലെത്തിച്ചിരിക്കയാണ് കഴിഞ്ഞ ദിവസം.
അബ്ദുല്ലയുടെ പിതാവ് മുഹമ്മദ് സഉൗദ് അത്വി എന്ന സ്വദേശിയുടെ പേരിലാണ് മെഴ്സിഡസ് എത്തിയത്. അറബ് മാധ്യമങ്ങളിൽ ഇൗ സമ്മാന വാർത്ത ആഘോഷമായി. കഴിഞ്ഞ ആഴ്ചയായിരുന്നു സൽമാൻ രാജാവിെൻറയും അമീർ മുഹമ്മദിെൻറയും തബൂക്ക് സന്ദർശനം. അബ്ദുല്ല പിതാവിെൻറ ഒക്കത്തിരുന്ന് കിരീടാവകാശിയോട് കുശലം പറയുന്നതിെൻറയും പുതിയ കാറിനടുത്ത് അബ്ദുല്ല മുക്കത്ത് വിരൽ വെച്ച് നിൽക്കുന്നതിെൻറയും ചിത്രങ്ങൾ വൈറലായിരിക്കയാണ്. കാർ ഏറ്റുവാങ്ങേണ്ട ദിവസമറിയിച്ച് നേരത്തെ റോയൽ കോർട്ട് ഒാഫീസിൽ നിന്ന് വിളിച്ചിരുന്നതായി മുഹമ്മദ് സഉൗദ് അത്വി പറഞ്ഞു. ഗോത്രത്തിലെ ഒരാളുടെ മോചനത്തിനായി ദിയ നൽകാൻ വേണ്ടി ഇൗ കാർ നൽകാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കിരീടാവകാശിയുടെ ഉദാരതക്ക് കുട്ടിയുടെ പിതാവ് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.