ബി.എം.ഡബ്ല്യു കാറുകൾക്ക് ആപ്പിളിെൻറ ഡിജിറ്റൽ താക്കോൽ
text_fieldsസാങ്കേതിക വിദ്യയുടെ ലോകത്ത് മറ്റൊരു നാഴികക്കല്ല് സൃഷ്ടിച്ചിരിക്കുകയാണ് ടെക് ഭീമൻമാരായ ആപ്പിൾ. ബി.എം.ഡബ്ല്യു കാറുകൾക്ക് ഡിജിറ്റൽ താക്കോൽ നൽകിയിരിക്കുകയാണ് ആപ്പിൾ.
ബി.എം.ഡബ്ല്യുവിെൻറ സ്മാർട്ട് ഫോൺ ആപ്പ് വഴിയാണ് ഡിജിറ്റൽ താക്കോലിെൻറ പ്രവർത്തനം. ഐ ഫോൺ ഉപയോഗിക്കുന്നവർക്ക് ഒരൊറ്റ ക്ലിക്കിൽ വാഹനം തുറക്കാനാകും. ഇത് കൂടാതെ സ്മാർട്ട്ഫോൺ ട്രായിൽവെച്ച ശേഷം എൻജിൻ സ്റ്റാർട്ട് ചെയ്യാനും സ്റ്റോപ്പാക്കാനും സാധിക്കും.
'ഐ മേസ്സേജ്' വഴി അഞ്ചുപേർക്ക് ഡിജിറ്റൽ കീ പങ്കുവെക്കാം. കൂടാതെ വാഹനത്തിെൻറ പരമാവധി വേഗത, എൻജിെൻറ ശക്തി, റേഡിയോയുടെ ശബ്ദം എന്നിവയെല്ലാം ക്രമീകരിക്കാൻ കഴിയും. ഐഫോണിൽ രഹസ്യമായി സൂക്ഷിച്ച ഡിജിറ്റൽ കീ ആപ്പിൾ വാലറ്റ് വഴിയാണ് ഉപയോഗിക്കാൻ കഴിയുക. ബാറ്ററി തീർന്ന് ഫോൺ ഓഫായാലും അഞ്ച് മണിക്കൂർ വരെ ഈ ഡിജിറ്റൽ താക്കോൽ പ്രവർത്തിക്കും. ആപ്പിൾ വാച്ചിലും ഇത് ഉപയോഗിക്കാം.
2021ൽ ഇറങ്ങാൻ പോകുന്ന ബി.എം.ഡബ്ല്യു 5 സീരീസിൽ ആകും ആദ്യം ലഭ്യമാകുക. ജൂലൈ ഒന്ന് മുതൽ 45 രാജ്യങ്ങളിൽ നിർമിക്കുന്ന വാഹനങ്ങളിൽ ഡിജിറ്റൽ കീ ലഭ്യമാകും. ബി.എം.ഡബ്ല്യുവിെൻറ 1, 2, 3, 4, 5, 6, 8 സീരീസുകളിലും എക്സ്5, എക്സ്6, എക്സ്7, എക്സ്5എം, എക്സ്6എം, ഇസഡ്4 എന്നീ മോഡലുകളിലും ഈ സൗകര്യമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.